ഗാനമേളകളുടെ കാലത്ത് കേരളത്തിലെ ഉത്സവ പറമ്പുകളേയും പള്ളി പെരുന്നാളുകളേയും ആവേശം കൊള്ളിച്ചിരുന്ന താരമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ റിമി ടോമി. ഇന്ന് മലയാള സിനിമയിലെ മുൻ നിര ഗായികയായ താരം അടിച്ചു പൊളിപാട്ടുകളും മെലഡികളുമെല്ലാം ഒരുപാട് പാടിയിട്ടുണ്ട്.
എന്നും ചിരിച്ച മുഖത്തോടെ മാത്രമാണ് മലയാളികൾ റിമിയെ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ റിമി ടോമിയെ കാണുക എന്നത് തന്നെ ആരാധകർക്ക് പോസിറ്റീവ് എനർജി നൽകുന്ന കാര്യമാണ്. ഗായിക എന്ന നിലയിൽ മാത്രമല്ല, അവതാരക എന്ന നിലയിലും താരമാണ് റിമി ടോമി. റിമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് പരിപാടികളിൽ ഒന്നാണ്.
എത്ര വലിയ താരമാണെങ്കിലും റിമിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പൂച്ചക്കുട്ടികളെ പോലെയാകും. സാക്ഷാൽ ഷാരൂഖ് ഖാനെ പോലും തന്റെ എനർജി കൊണ്ട് പരാജയപ്പെടുത്തിയ ചരിത്രമുണ്ട് റിമി ടോമിയ്ക്ക്. ഇപ്പോഴിതാ റിമി ടോമിയെക്കുറിച്ചുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ വാക്കുകളാണ് വൈറലാകുന്നത്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബിനീഷ് വിജയ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ആരാധകരുടെ പ്രിയങ്കരനായി മാറുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിധ്യമായി മാറിയ ബിനീഷ് തന്റെ വെറൈറ്റി പാട്ടുകളിലൂടേയും കയ്യടി നേടാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ബിനീഷ് ബാസ്റ്റിൻ.
ഇപ്പോഴിതാ റിമി ടോമിയുടെ വളർച്ചയെക്കുറിച്ചുള്ള ബിനീഷിന്റെ വാക്കുകളാണ് ആരാധകരുടെ കയ്യടി നേടുന്നമത്.
വീട്ടിൽ ടിവി എടുത്ത കാലം തൊട്ട് കാണുന്ന റിമിയെക്കുറിച്ചാണ് ബിനീഷ് കുറിപ്പിൽ പറയുന്നത്. അന്ന് ചാനലിൽ അടിപൊളി പാട്ടുകൾ ഒറ്റയ്ക്ക് പാടി ഞെട്ടിച്ച പെൺകുട്ടിയായിരുന്നു റിമി ടോമി. പിന്നീട് തങ്ങളുടെ നാട്ടിലെത്തിയ റിമി ടോമിയുടെ പാട്ട് കേട്ട് ഡാൻസ് കളിക്കാത്തവർ പോലും ഡാൻസ് കളിച്ചുവെന്നും ബിനീഷ് ഓർക്കുന്നുണ്ട്.
പിന്നീട് സിനിമയിലെ ഗായികയും നായികയും അവതാരകയുമായി മാറുകയായിരുന്നു റിമിയെന്നും ബിനീഷ് ഓർക്കുന്നു. ബിനീഷിന്റെ വാക്കുകളിലേക്ക്. ടീമേ കുറെ വർഷങ്ങൾക്കു മുമ്പ് വീട്ടിൽ കേബിൾ ടിവി എടുത്തപ്പോൾ ഞാൻ ജോലിയും കഴിഞ്ഞ് രാത്രി വീട്ടിൽ എത്തുമ്പോൾ ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ഒറ്റക്ക് ഒരു കുട്ടി പെർഫോം ചെയ്തു പാടുന്നു.
അക്കാലത്ത് ഏറ്റവും ഹിറ്റായ മെയിൽ വോയ്സിൽ പാടിയ അടിച്ചു പൊളി പാട്ടുകൾ. പെൺകുട്ടി ഒറ്റക്ക് പാടുന്നതാണ് ഞാനും എന്റെ വീട്ടുകാരും നാട്ടുകാരും ശ്രദ്ധിച്ചത്. പിന്നീട് പള്ളുരുത്തി വെളിയിൽ മെഗാ ഷോയിൽ വന്നു തകർത്തുവാരി. ഡാൻസ് കളിക്കാത്തവർ പോലും ഡാൻസ് കളിച്ചു പോകും.
പിന്നെ ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചതുപോലെ സിനിമയിൽ പിന്നണി ഗായികയായി നായികയായി അവതാരികയായി.
മറ്റുള്ളവരെ ചിരിപ്പിക്കുന്നത് ചെറിയ കഴിവ് ഒന്നുമല്ല. പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഏറ്റവും ഞെട്ടിച്ചത് ഗുണ്ടുമണി ആയിരുന്ന ആ പെൺകുട്ടി. ഇത് എങ്ങനെ മെലിഞ്ഞു ജീവിതത്തിൽ ഹാർഡ് വർക്ക് ചെയ്താൽ ഉന്നതങ്ങളിൽ എത്താം എന്ന് കാണിച്ചു തന്ന റിമി ടോമി.
ഞങ്ങളെ പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഒരു പ്രചോദനം തന്നെയാണ്. റിമിയുടെ കൂടെ പ്രോഗ്രാം ചെയ്യാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ. എന്നു പറഞ്ഞാണ് ബിനീഷ് ബാസ്റ്റിൻ പോസ്റ്റ് അ്വസാനിക്കുന്നത്. താരത്തിന്റെ വാക്കുകൾക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. റിമിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട് ബിനീഷ്.
നിലവിൽ സൂപ്പർ ഫോർ ജൂനിയറിന്റെ വിധി കർത്താക്കളിൽ ഒരാളാണ് റിമി ടോമി. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളും തമാശകളുമായി ആരാധകരുടെ കയ്യടികൾക്കിടയിൽ തന്റെ കരിയർ മുന്നോട്ട് കൊണ്ടു പോവുകയാണ് റിമി. അതേസമയം ഇയ്യടുത്ത് റിമിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേതുടർന്ന് താരം കുറച്ച് നാൾ ഷോയിൽ നിന്നും വിട്ടു നിന്നിരുന്നു. തന്റെ രോഗാവസ്ഥയെക്കുറിച്ച് റിമി തന്നെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.