കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ ആ ക്ര മി ച്ച കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നടൻ ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യൽ നിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങൾ തേടി. കേസിന്റെ നിർണായക ഘട്ടത്തിലാണ് അന്വേഷണസംഘം ഇതിനെകുറിച്ച് ചില വ്യക്തത കൾ വരുത്താനായി മഞ്ജു വാര്യരെ വിളിച്ചത്.
മുൻ ഭാര്യയും അഭിഭാഷകരുമായുളള ഫോൺ സംഭാഷണങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാൻ ആകില്ലെന്ന ദിലീപിന്റെ വാദങ്ങളുടെ സത്യാവസ്ത തേടുകയായിരുന്നു അന്വേഷണ സംഘം. എന്നാൽ അങ്ങനെ ഒരുതരത്തിലുമുള്ള സ്വകാര്യ സംഭാഷണങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാര്യർ മറുപടി നൽകിയെന്നാണ് വിവരം.
അതേ സമയം നടൻ ദിലീപിന്റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നാളെ രാവിലെ അഭിഭാഷകർ ഫോൺ കോടതിയിൽ ഹാജരാക്കും.
Also Read
നാലു മാസം ഗർഭിണിയാണ്, സന്തോഷ വാർത്തയുമായി അനുശ്രി, ആശംസകളുമായി ആരാധകർ
തിങ്കളാഴ്ച രാവിലെ 10.15ന് ഫോൺ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കിൽ ദിലീപിന് അറസ്റ്റിൽ നിന്നു നൽകിയ സംരക്ഷണം പിൻവലിക്കുമെന്ന് കോടതി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഫോൺ ഏൽപ്പിച്ചിരിക്കുന്ന ഏജൻസി ഏതാണെന്ന് കോടതി ചോദിച്ചു.
ഫോൺ ഹൈക്കോടതിക്ക് എത്രയും പെട്ടെന്ന് കൈമാറണമെന്നും അന്വേഷണ സംഘത്തിൽ നിന്ന് ഫോൺ മറച്ചുപിടിക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ ഒരു ഏജൻസിക്കും ഫോൺ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ ഏത് ഏജൻസി ഫോൺ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു. മുൻകൂർ ജാമ്യം തള്ളണമെന്ന് പ്രോസി ക്യൂഷൻ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തിൽ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്.