ഭർത്താവ് സമ്പത്തിനെ കുടുക്കാനുള്ള ശ്രമങ്ങളുമായി വേദിക, കുടുംബ വിളക്ക് സീരിയലിൽ പുതിയ ട്വിസ്റ്റിന് തുടക്കം, ആകാംഷയോടെ ആരാധകർ

471

സൂപ്പർഹിറ്റ് സീരിയലുകൾ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചാനലുകളിൽ മുൻപന്തിയിൽ ആണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകൾ ഓരോന്നും ഒന്നിനൊന്ന് മെച്ചമായവയാണ്.

നിരവധി ആരാധകരാണ് ഓരോ പരമ്പരയ്ക്കും ഉള്ളത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിൽ നായികയായി എത്തുന്നത് പ്രശസ്ഥ ചലച്ചിത്ര നടി മീരാ വാസുദേവാണ്.

Advertisements

സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥിന്റെ കാമുകിയാണ് വേദിക. വില്ലത്തി കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത് ചലച്ചിത്ര താരം കൂടിയയാ ശരണ്യ ആനന്ദാണ്. ഇപ്പോഴിതാ ഓരോ എപ്പിസോഡുകളും കഴിയുന്നതിന് അനുസരിച്ച് ഈ സീരിയലിൽ പുതിയ ട്വിസ്റ്റുകൾ വന്നു കൊണ്ടിരിക്കുകയാണ്.

എന്ത് വന്നാലും വേദികയെ വിവാഹം കഴിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സിദ്ധാർഥ്. അതേ സമയം വേദികയെ ഭർത്താവ് സമ്പത്ത് ഡിവോഴ്സ് ചെയ്യാതെ എങ്ങനെ വിവാഹം കഴിക്കുമെന്നും അതൊരു സ്വപ്നമമാവല്ലേ എന്നാണ് തന്റെ പ്രാർഥനയെന്നും സുമിത്ര പറയുന്നു.

എന്നാൽ സമ്പത്തിൽ നിന്നും ഡിവോഴ്സ് വാങ്ങി എടുക്കാൻ ഏതറ്റം വരെയും പോവാൻ തയ്യാറായി നിൽക്കുകയാണ് വേദിക. പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയിൽ ഇത് വ്യക്തമായി കാണിച്ചിരിക്കുകയാണ്.

അതേ സമയം വേദികയുടെ തന്ത്രങ്ങളിൽ സമ്പത്ത് കുടുങ്ങി പോവുമോ എന്ന സംശയം കൂടി അണിയറ പ്രവർത്തകർ മുന്നോട്ട് വെച്ചതോടെ പുതിയ എപ്പിസോഡ് ആകാംഷയോടെയല്ലാതെ കണ്ട് തീർക്കാൻ സാധിക്കില്ല. നിങ്ങളെന്നെ പരിഹസിച്ചതാണോ, അതോ വെല്ലുവിളിച്ചതോ കാണിച്ച് തരാം ഞാൻ എന്ന് പറഞ്ഞ് വേദിക മകനെയും കൂട്ടി റൂമിൽ കയറി വാതിൽ അടക്കുന്നു.

പിന്നാലെ വന്ന സമ്പത്തിന് മകൻ വാതിൽ തുറന്ന് കൊടുക്കുകയാണ്. സമ്പത്തിനെ മറികടക്കനായി പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഉണ്ടാക്കാനുള്ള വേദികയുടെ പുതിയ ശ്രമായിരുന്നു ഇതിന് പിന്നിൽ. വേദികയായി അഭിനയിക്കുന്ന ശരണ്യ ആനന്ദാണ് പുതിയ വീഡിയോ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.

എങ്ങനെയാണ് വേദിക അവളുടെ പ്ലാനുകൾ സമ്പത്തിന്റെ അടുത്ത് പ്രയോഗിക്കുന്നതെന്നും അതിലേക്ക് സമ്പത്ത് വീഴുമോ എന്നും കാണൂക എന്നാണ് വീഡിയോയ്ക്ക് നടി നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Advertisement