സിനിമാ ലോകത്തെ പ്രണയവും വിവാഹവും വിവാഹ തകർച്ചയും പ്രേക്ഷകർക്ക് അറിയാൻ താത്പര്യമുള്ള കാര്യങ്ങളിൽ ഒന്നാണ്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടി സീതയുടെയും നടൻ പാർത്ഥിപന്റെയും പ്രണയവും വിവാഹ ജീവിതവും പിന്നീടുണ്ടായ വിവാഹ തകർച്ചയുമാണ്. ദിലീപ് നായകനായി എത്തിയ വിനോദയാത്ര എന്ന ചിത്രത്തിലെ ദിലീപിന്റെ സഹോദരി കഥാപാത്രത്തിലെത്തിയ നടി സീത പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്.
ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും തകർച്ചയെ കുറിച്ചും ആദ്യമായി വെളിപ്പെടുത്തുകയാണ് സീത. പാർത്ഥിപൻ വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞതെല്ലാം കള്ളത്തരം ആണെന്നും സത്യത്തെ മറച്ചുവെച്ചാണ് പല കാര്യങ്ങളും പറയുന്നതെന്നാണ് നടി പറയുന്നത്. പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്നും ഞാൻ എപ്പോൾ പ്രണയം തുറന്ന് പറഞ്ഞാലും അത് സ്വീകരിക്കാൻ കാത്തിരിയ്ക്കുകയായിരുന്നു സീത എന്നുമാണ് പാർത്ഥിപൻ പലപ്പോഴും പ്രണയത്തെ കുറിച്ച് പറഞ്ഞത്.
Also read; എനിക്ക് ആദ്യമായി ഒരാളോട് അങ്ങനെ തോന്നുന്നു, ഇനി മറച്ച് വെക്കുന്നില്ല: നടി മീന പറയുന്നത് കേട്ടോ
മാത്രവുമല്ല, സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാൻ കാരണമെന്നും പാർത്ഥിപൻ വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശങ്ങളാണ് കള്ളത്തരമാണെന്ന് സീത പറയുന്നത്. ഞങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നുവെന്നും പ്രണയം ഇല്ലെന്നും പറയാൻ കഴിയില്ലെന്നുമാണ് സീത പറയുന്നത്. എന്നെ കൊണ്ട് ആദ്യം പറയിപ്പിയ്ക്കുകയായിരുന്നു.
എപ്പോൾ ഫോൺ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് (I Love You) എപ്പോൾ പറയും, പ്ലീസ് ആ വാക്ക് പറയൂ’ എന്ന് മാത്രമാണ് പാർത്ഥിപൻ പറഞ്ഞിരുന്നതെന്ന് സീത പറയുന്നു. പക്ഷെ അതെന്തോ എനിക്ക് ഉള്ളിൽ നിന്ന് വന്നിരുന്നില്ലെന്നും സീത കൂട്ടിച്ചേർത്തു. അങ്ങനെ ഒരു ദിവസം സംസാരത്തിന് ഇടയിൽ എന്റെ വായിൽ നിന്ന് തന്നെ വന്ന് പോയതാണ്, i love you എന്ന വാക്കെന്നും താരം വെളിപ്പെടുത്തി. ഈ കാര്യമാണ് വേർപിരിഞ്ഞതിന് ശേഷവും അദ്ദേഹം പറയുന്നതെന്നും സീത പറയുന്നു. ഈ സത്യത്തെ മറച്ചുവച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്.
Also read; പ്രസവത്തിനായി മാറി നിന്നു; അതീവ സുന്ദരിയായി തിരിച്ചു വരവിനൊരുങ്ങി നടി മൃദുല വിജയ്, ആരാധകർ ആവേശത്തിൽ
പറഞ്ഞത് ഞാനാണ്, പറയിപ്പിച്ചത് അദ്ദേഹമാണ്. ഞാൻ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകർന്നത് എന്ന് പറയുന്നതിൽ കുറച്ച് ശരിയുണ്ട്. ജീവിതത്തിലും പ്രണയത്തിലും ഒരു ഭർത്താവിൽ നിന്ന് അർഹിക്കുന്ന സ്നേഹവും പരിഗണനയുമാണ് ഞാൻ പ്രതീക്ഷിച്ചത്. അത് കിട്ടിയില്ല, അതിനാൽ തന്നെ വിവാഹ ബന്ധത്തിൽ തകർച്ചകളും വന്നു. പിന്നീട് വിവാഹ മോചനം നേടുകയായിരുന്നുവെന്നും സീത പറയുന്നു.