സിദ്ദിഖ് സംവിധാനം ചെയ്ത് 2013 ൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ. വൈഫ് മരിച്ചുപോയി എന്ന് വിശ്വസിക്കാത്ത, അവളിപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു എക്സെൻട്രിക് ടൈപ്പ് മദ്യപാനിയായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. നാല് പെൺകുട്ടികളും ചന്ദ്രബോസ് എന്ന് പറയുന്ന മദ്യപാനിയും തമ്മിലുള്ള കഥ പറയുന്ന ചിത്രം തിയേറ്ററുകളിൽ അത്ര വിജയമായിരുന്നില്ല.
ഇപ്പോൾ ഈ പരാജയത്തിന്റെ കാരണം പറയുകയാണ് സംവിധായകൻ സിദ്ധിഖ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ധിഖ് പരാജയ കാരണം വെളിപ്പെടുത്തിയത്. സ്പിരിറ്റ് എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെയാണ് ലേഡീസ് ആന്റ് ജെന്റിൽ മാനും ഇറങ്ങിയത്. സ്പിരിറ്റ് ചിത്രത്തിൽ കുടിയനായി അഭിനയിച്ചതുകൊണ്ട് തന്നെ ലേഡീസ് ആന്റ് ജെന്റിൽ മാൻ എന്ന ചിത്രത്തിലും കുടിയനായി എത്തുന്നത് ആശങ്കയിലാഴ്ത്തിയിരുന്നു.
എന്നാൽ കള്ളുകുടിയൻ കഥാപാത്രങ്ങൾ തമ്മിൽ സാമ്യം വരുത്താതെയും, ഒരു തരത്തിലും ഓർമിപ്പിക്കാത്ത രീതിയിലുമാണ് മോഹൻലാൽ അഭിനയിച്ച് ഫലിപ്പിച്ചതെന്ന് സിദ്ധിഖ് പറയുന്നു. ഇത്രയും അഭിനയ മികവ് കൂടിയോടു കൂടി ചെയ്തിട്ടും ചിത്രം പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു.
ഇതിന്റെ കാരണം അനലൈസ് ചെയ്തപ്പോഴാണ് അതിന് വ്യക്തമായ കാരണം കിട്ടിയതെന്ന് സിദ്ധിഖ് പറയുന്നു. ഐ.ടി. ആമ്പിയൻസ് സിനിമയിൽ വന്നതാണ് പരാജയത്തിന് കാരണമായതെന്ന് മനസിലായെന്ന് സിദ്ധിഖ് പറയുന്നു. പെൺകുട്ടികളെല്ലാവരും ഐ.ടി. പ്രൊഫഷണൽസാണ്. സോഫ്റ്റ്വെയർ ട്രാൻസാക്ഷൻ ഒക്കെ വരുന്നുണ്ട് സിനിമയിൽ.
അന്നും ഇന്നും ആളുകൾക്ക് അത്ര പരിചിതമല്ലാത്ത മേഖലയാണ് ഇതെന്നും ആയതിനാൽ ആ ചിത്രം പരാജയം സമ്മാനിക്കുകയായിരുന്നുവെന്നും സിദ്ധിഖ് പറയുന്നു. വളരെ ഇന്ററസ്റ്റിങ്ങായ കഥയിൽ ഐ.ടി കൂടി വന്നപ്പോൾ ആളുകൾക്ക് സിനിമയോട് ചെറിയൊരു ഡിറ്റാച്ച്മെന്റ് വന്നതായി തനിക്ക് അനുഭവപ്പെട്ടുവെന്നും സിദ്ദിഖ് വെളിപ്പെടുത്തി.