ചക്കപ്പഴത്തിൽ നിന്നും അർജുൻ പിന്മാറിയതിന്റെ കാരണം യഥാർത്ഥത്തിൽ മറ്റൊന്നാണ്, അന്ന് പറഞ്ഞതൊന്നുമല്ല; സൗഭാഗ്യയുടെ വെളിപ്പെടുത്തൽ

86

സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോകിലൂടെ വൈറലായ താരം നടി താര കല്യാണിന്റെ മകൾ കൂടി എന്ന ലേബലിലാണ് അറിയപ്പെടുന്നത്. കൂടാതെ താരത്തിന്റെ ചിത്രങ്ങളും നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്. സൗഭാഗ്യയുടെ ഭർത്താവ് അർജുനും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. നർത്തകൻ കൂടിയായ അർജുനും ടിക് ടോകിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

Advertisements

കൂടാതെ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലും പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു. വർഷങ്ങളായി സുഹൃത്തുക്കളും ആയിരുന്നു അർജുനും സൗഭാഗ്യയും. ഈ പരിചയമാണ് പ്രണയത്തിലേയ്ക്കും അത് വിവാഹത്തിലേയ്ക്കും എത്തിയത്. അടുത്തിടെയാണ് ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചത്. വിവാഹ ശേഷമാണ് ചക്കപ്പഴത്തിൽ അഭിനയിക്കാൻ അർജുൻ എത്തിയത്.

Also read; സീരിയലിൽ മാത്രമല്ല, ജീവിതത്തിലും വില്ലത്തിയാണ്, പലർക്കും എന്നെ ഇഷ്ടമല്ലെന്ന് അറിഞ്ഞത് തിരിച്ചു വന്നപ്പോൾ; ഒരിക്കൽ എല്ലാം വലിച്ചെറിഞ്ഞ് സെറ്റിൽ നിന്നും ഇറങ്ങി പോരുകയും ചെയ്തു, അർച്ചന മനോജ് പറയുന്നു

ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. മികച്ച റേറ്റിങ്ങ്‌ങോടെ മുന്നേറിയ പരമ്പരയിൽ നിന്ന് പൊടുന്നനെയായിരുന്നു അർജുൻ പിന്മാറിയത്. പെട്ടെന്നുള്ള പിന്മാറ്റം ആരാധകരെയും നിരാശയിലാക്കിയിരുന്നു. കാരണം എന്താണെന്ന് പോലും താരം വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തനിക്ക് ഡാൻസ് സ്‌കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്നായിരുന്നു അർജുൻ പറഞ്ഞത്.

എന്നാൽ പരമ്പരയിൽ നിന്ന് പിന്മാറിയതിന്റെ യഥാർത്ഥ കാരണം അതെല്ലെന്ന് പറയുകയാണ് സൗഭാഗ്യ. ഒരു അഭിമുഖത്തിലാണ് സൗഭാഗ്യ വെളിപ്പെടുത്തിയത്. യഥാർത്ഥത്തിൽ അർജുൻ പരമ്പരയിൽ നിന്ന് പിന്മാറിയതിനുള്ള കാരണം ഇതുവരെ പറഞ്ഞത് ഒന്നുമില്ലായിരുന്നു. അതിന്റെ കാരണങ്ങൾ പറഞ്ഞ് അനാവശ്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ താല്പര്യം ഇല്ല.

Also read; യു എസിലെ ഹണിമൂൺ കഴിഞ്ഞാണ് ഞങ്ങളുടെ കല്യാണം നടന്നത്; പ്രണയത്തെയും വിവാഹത്തേയും കുറിച്ച് ധന്യാ മേരി വർഗീസും ഭർത്താവ് ജോണും

ഇതിനെ കുറിച്ച് തുടർന്ന് ഒന്നും ചോദിക്കരുതെന്ന് സൗഭാഗ്യ അഭിമുഖത്തിൽ പറയുന്നു. തിരുവനന്തപുരം ശൈലിയിലെ തന്റെ സംസാരമായിരുന്നു സംവിധായകനെ ആകർഷിച്ചതെന്ന് അർജുൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ചക്കപ്പഴത്തിൽ അഭിനയിച്ചിരുന്നപ്പോൾ നന്നായി എൻജോയ് ചെയ്തിരുന്നുവെന്നും അവസാനനിമിഷം വരേയും അടിപൊളിയായിരുന്നു അർജുൻ പറഞ്ഞു.

Advertisement