മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയും ആണ് റിമി ടോമി. നിരവധി സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള റിമി ടോമിക്ക് ആരാധകരും ഏറെയാണ്. മിനി സ്‌ക്രീൻ പരിപാടികളിലും സജീവമായ റിമി ജയറാമിന്റെ നായികയായി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
അതേ സമയം അടുത്തിടെ മലയാളത്തിന്റെ ഗാന ഗന്ധർവൻ യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി രംഗത്ത് എത്തിയിരുന്നു. താൻ ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ട് ഇരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം എന്നായിരുന്നു യേശുദാസിനോടുള്ള റിമിയുടെ അപേക്ഷ.
വിദേശത്ത് നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. നടൻ ജയറാമും റിമിക്ക് ഒപ്പമുണ്ടായിരുന്നു. യേശുദാസിന് മുന്നിൽ വച്ച് ജയറാമും ഒരു ഗാനമാലപിച്ചിരുന്നു. ആ ഗാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു.
ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞു കൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്. സദസ്സിൽ ഗാനം കേട്ടിരിക്കുന്ന യേശുദാസിനെയും ഭാര്യ പ്രഭയെയും വിഡിയോയിൽ കാണാം.
ജയറാം ഗാനത്തിന് ഒടുവിൽ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാൻ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നും ജയറാം പറയുന്നുണ്ട്. തുടർന്നാണ് ഞാനും ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു എന്നുള്ള റിമിയുടെ കമന്റ്. ഏതായാലും ഈ പഴയ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.