മലയാള സിനിമയിലെ എക്കാലത്തേയും നിത്യഹരിത നായകൻ നായകൻ ആണ് പ്രേനസീർ. മലയാള സിനിമാ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ട ആ പേര് ഇന്നും നിലനിൽക്കുകയാണ് അതേ പ്രൗഡിയോടെ.
എന്നാൽ നടക്കാൻ ആവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് നസീർ ഈ ഭൂമി വിട്ടു പോയതെന്ന് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി വേണു മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇന്നത്തെ ഒരു സൂപ്പർതാരം കാരണമാണ് അത് നടക്കാതെ പോയതെന്നും ആയിരുന്നു ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അന്ന് പറഞ്ഞത്.
നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീർ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്ത് ഡയറക്ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളെ പതിവായി കണ്ട് കാൾ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു.
Also Read
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഉദ്ഘാടന ഹണി റോസ്, ട്രോളിക്കൊന്നവരോട് മറുപടിയുമായി ഹണി റോസ്
ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യൻ ഡേറ്റ് കൊടുക്കുന്നില്ല. ഒടുവിൽ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറിൽ കയറിപ്പോയപ്പോൾ, ആ നടൻ പറയുകയാണ് ഇങ്ങേർക്ക് വയസാംകാലത്ത് വീട്ടിൽ പോയി ഇരുന്നൂടേയെന്ന്.
ആ മനുഷ്യന് ഇപ്പോൾ നസീറിനേക്കാൾ പ്രായമുണ്ട്. ഞാൻ സെറ്റിൽ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഈ മനുഷ്യൻ ചാൻസ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാൽ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാൻ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്.
അതു കേട്ട് കൊണ്ടു നിന്ന പ്രൊഡക്ഷൻ മാനേജർ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്തിയു മുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാൾ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു.അതു പോലും പ്രേംനസീർ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്പോൾ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീർ എന്നും ആയിരുന്നു ജി വേണു വെളിപ്പെടുത്തിയത്.