പ്രണയ വിവാഹം ആയിരുന്നു, എങ്ങനെ എങ്കിലും ഓടിപ്പോയാൽ മതി എന്നായിരുന്നു ചിന്ത, മഞ്ജു വാര്യരുടെ വിവാഹം മൂലം എന്റെ കല്യാണം മുങ്ങിപ്പോയി: നടി ശ്രീലക്ഷ്മി

8628

ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയായിരുന്നു ശ്രീലക്ഷ്മി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ലോഹിതദാസ് ചിത്രം ഭൂതക്കണ്ണാടി, മോഹൻലാലിന്റെ ഗുരു, രാജസേൻ ജയറാം ചിത്രം ദി കാർ ഉൾപ്പടെ ഒരു പിടി മികച്ച സിനിമകളിൽ ശ്രീലക്ഷ്മി വേഷമിട്ടിരുന്നു. മികച്ച ഒരു നർത്തകി കൂടി ആയിരുന്നു ശ്രീലക്ഷ്മി.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നിരുന്നു. വർഷങ്ങൾക്കുള്ളിൽ തിരിച്ച് വരികയും ചെയ്തിരുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയൽ രംഗത്തും ഏറെ സജീവമാണ് ശ്രീലക്ഷ്മി ഇപ്പോൾ.

Advertisements

അതേ സമയം തന്റെ വിവാഹത്തെ കുറിച്ചും അതിന് പിന്നാലെ വന്ന പ്രശ്നങ്ങളെ കുറിച്ചും ശ്രീലക്ഷ്മി തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരുടെ വിവാഹത്തിന്റെ അന്ന് തന്നെയായിരുന്നു തന്റെ വിവാഹം നടന്നതെന്നും ആ വാർത്തയിൽ തന്റെ വിവാഹം മുങ്ങിപോയെന്നും ആണ് ശ്രീലക്ഷ്മി പറയുന്നത്.

Also Read
പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, മോശം റിവ്യൂ മാത്രം പറയുന്നവരുടെ ഉദ്ദേശ്യം മറ്റൊന്ന്, തുറന്നടിച്ച് ബാബുരാജ്

ഇനി സിനിമ ചെയ്യുന്നില്ലായെന്ന് ഉറപ്പിച്ചിട്ടാണ് വിവാഹ ശേഷം ദുബായിയിലേക്ക് പോകുന്നത്. ആ സമയത്ത് സിനിമ ഉപേക്ഷിച്ചു പോയതിന്റെ നഷ്ടബോധം ഒന്നുംഉണ്ടായിരുന്നില്ല. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. എങ്ങനെ എങ്കിലും കല്യാണം കഴിച്ചു ഓടിപ്പോയാൽ മതി എന്നായിരുന്നു ചിന്ത.

ഞങ്ങൾ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു. വീട്ടുകാർ നീക്കുപോക്ക് ആക്കുന്നില്ല എന്ന് മനസിലായപ്പോൾ ആണ് സ്വയം വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്. രണ്ടു വീട്ടുകാരും തീരുമാനം എടുക്കുന്നില്ല എന്ന് മനസിലായപ്പോൾ പുള്ളി പറഞ്ഞു നീ ഇറങ്ങി വരുന്നെങ്കിൽ വന്നോയെന്ന്.

മഞ്ജു വാര്യരുടെ വിവാഹ ദിവസമായിരുന്നു എന്റെയും വിവാഹം നടന്നത്. അതുകൊണ്ട് തന്നെ ആ വാർത്തയിൽ ഞങ്ങളുടെ വിവാഹം മാഞ്ഞുപോയി. കല്യാണം കഴിഞ്ഞ സമയത്താണ് ഭൂതക്കണ്ണാടിയിലെയും, മ ര ണം ദുർബലം സീരിയലിലെയും അഭിനയത്തിന് അവാർഡുകൾ ലഭിക്കുന്നത്. മൂത്തമകൻ ആനന്ത് മഹേശ്വർ വലുതായപ്പോൾ സിനിമയിലേക്ക് മടങ്ങി വന്നാലോയെന്ന് ചിന്തിച്ചിരുന്നു.

എന്നാൽ രണ്ടാമതും ഞാൻ ഗർഭിണിയായി. ഇളയമകൻ സ്പെഷ്യൽ ചൈൽഡാണ്. എനിക്ക് പത്ത് പന്ത്രണ്ട് വർഷം അവനുവേണ്ടി മാറ്റി വയ്‌ക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും ഞാൻ തുടർന്നു.
പലതരം പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു.

ഇങ്ങനെയുള്ള കുഞ്ഞിനെയിട്ടിട്ട് അഭിനയിക്കാൻ നടക്കുന്നുവെന്ന് കുറ്റപെടുത്തിയവർ വരെയുണ്ട്. എന്നാൽ അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എന്റെ എല്ലാഉത്തരവാദിത്തങ്ങളും തീർത്തിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. ഒരിക്കലും ഞാൻ മക്കളെ തനിച്ചാക്കിയിട്ടില്ല.

എനിക്ക് ഒരിടത്തും കുറ്റബോധമൊന്നും തോന്നിയിട്ടില്ല. എന്റെ സാഹചര്യം വെച്ച് രൂപപ്പെടുത്തിയെടുത്ത ജീവിതമാണിത്. എനിക്ക് ഇങ്ങനെ ഒരു മോൻ ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതേയില്ല. അവൻ വന്നപ്പോൾ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തിൽ ഒരമ്മക്ക് മാത്രമേ അതിന് കഴിയൂ.

ഇപ്പോൾ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം എന്നാണ് എന്റെ ആഗ്രഹം. ഉറങ്ങാൻ കിടക്കുമ്പോളൊക്കെ ഞാൻ ചിന്തിക്കും എന്റെ ശ്വാസം നിലച്ചാൽ അവനെ ആരുനോക്കുമെന്ന്. എനിക്ക് മക്കൾ കഴിഞ്ഞേ എന്തുമുള്ളൂ എന്നും ശ്രീലക്ഷ്മി പറയുന്നു.

Also Read
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഉദ്ഘാടന ഹണി റോസ്, ട്രോളിക്കൊന്നവരോട് മറുപടിയുമായി ഹണി റോസ്

Advertisement