ഇനി ഇങ്ങനെയൊന്ന് ഉണ്ടാവുമോ എന്ന് സംശയമാണ് അതിന് പ്രേരിപ്പിച്ചത്: വെളിപ്പെടുത്തലുമായി അനന്യ

111

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു അനന്യ. വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി അനന്യ മാറിയിരുന്നു. നാടൻ വേഷങ്ങളിലൂടെ സിനിമയിൽ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അനന്യ.

ബാലതാരമായെത്തി നായികയായി മാറിയ അനന്യ അഭിനയത്തിന് പുറമേ നൃത്ത പരിപാടികളിലും സജീവമായിരുന്നു. മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അനന്യ. ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹം വിവാദമായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അനന്യ.

Advertisements

ആയില്യ നായർ എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്. മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിർമാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ് താരം. പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ 1995ലാണ് നടി ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

Also Read
ഞങ്ങൾ സ്‌നേഹിക്കുന്നു, ഞങ്ങൾ പോരാടുന്നു, ഞങ്ങൾ അത് സംസാരിക്കുന്നു, ഞങ്ങൾ വീണ്ടും ശ്രമിക്കുന്നു: ജ്യോൽസനയുടെ കുറിപ്പ് വൈറൽ

ബാലതാരമായി എത്തിയ താരം 2008ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 2009ൽ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. നാടോകളിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു.

അഭിനയം മാത്രമല്ല പാട്ടിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. നിരവധി ടി വി ഷോകളിൽ ഹോസ്റ്റ് ആയും മത്സരാർത്ഥി ആയും എത്തിയിട്ടുണ്ട് താരം. ദൂരെ എന്ന ടെലിഫിലിമിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 2011ൽ എങ്കയും എപ്പോതും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.

സീനിയേഴ്‌സ്, ഡോക്ടർ ലവ് എന്ന സിനിമകളിലെ അഭിനയത്തിന് 2010ൽ മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചിരുന്നു. നാളുകൾക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയും പ്രകടനം കൊണ്ട് അമ്ബരപ്പിക്കുകയും ചെയ്തിരുന്നു.

വെറും നാല് സീനുകൾ മാത്രമെ ഭ്രമത്തിൽ ചെയ്തിട്ടുള്ളൂവെങ്കിലും ഭ്രമം കണ്ടവരെല്ലാം ആദ്യം പറഞ്ഞത് അനന്യ ഉണ്ണി മുകുന്ദൻ കോമ്പിനേഷനിൽ പിറന്ന സീനുകളെ കുറിച്ചും അനന്യയുടെ പ്രകടനത്തെ കുറിച്ചുമാണ്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഭ്രമം.

Also Read
25 വർഷത്തിനുള്ളിൽ താമസിച്ചത് പത്തോളം വാടക വീടുകൾ, ഒടുവി സ്വന്തം വിയർപ്പിൽ സ്വപ്ന ഭവനം കെട്ടിപ്പടുത്ത് ചെമ്പരത്തി താരം ഹരിത

ഹിന്ദി സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കായിരുന്നു ഭ്രമം. ഫോണിലൂടെ കഥ കേട്ടപ്പോൾ എത്ര വലിയ കഥാപാത്രമാണ് എന്നല്ല ചിന്തിച്ചതെന്നും തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ് നോക്കിയതെന്നും അനന്യ കൈരളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേ സമയ.ം 2009ൽ നാടോടികളിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള വിജയ് അവാർഡും അനന്യക്ക് ലഭിച്ചിട്ടുണ്ട്. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ അഭിനയിച്ച ശേഷം പിന്നീട് ആരും അനന്യയെ മലയാളത്തിൽ കണ്ടിട്ടില്ല. അതിനുള്ള കാരണവും അനന്യ വെളിപ്പെടുത്തി.

എനിക്ക് എന്റെ സിനിമകൾ കണ്ടപ്പോൾ കുറച്ച് കൂടി സെലക്ടീവ് ആകണമെന്ന് തോന്നി. അങ്ങനെയാണ് മാറി നിന്നത്. ക്ലീഷേ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. മലയാളത്തിൽ അഭിനയിച്ചിരുന്നില്ലെങ്കിലും മറ്റ് ഭാഷകളിൽ സിനിമ ചെയ്തിരുന്നു. അല്ലാതെ അഭിനയം നിർത്തിയിരുന്നില്ല.

ഒരിടക്ക് കഥ പറയാൻ വിളിക്കുന്നവർ ആദ്യം ചോദിച്ചിരുന്നത് ഇപ്പോൾ അിനയിക്കുന്നുണ്ടോ എന്നായിരുന്നു. ഭ്രമം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഥാപാത്രത്തിന്റെ വലിപ്പം പോലും നോക്കാതെ അഭിനയിച്ചത്. പിന്നെ ഇനി ഇങ്ങനൊരു കഥാപാത്രം കിട്ടുമോ എന്ന് സംശയമായിരുന്നു എന്നതും ഭ്രമം ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് അനന്യ പറയുന്നു.

Also Read
എന്നെക്കുറിച്ച് അപവാദം പറഞ്ഞയാളെ കുത്തിയിട്ട് ജയിലിൽ പോയി, അച്ഛൻ മ രി ച്ചെന്ന് കേട്ട ഷോക്കിൽ എനിക്ക് അബോർഷനായി; വെളിപ്പെടുത്തലുമായി ബീന ആന്റണി

Advertisement