ആരാ ചേച്ചിയമ്മേ കൂടെയുളളതെന്ന് ആരാധകർ, വൈറലായി ഉമാ നായരുടെ മറുപടി

14099

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടി എന്ന സീരിയലിലെ നിർമ്മലേടത്തിയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഉമാ നായർ. ഈ ജനപ്രിയ പരമ്പരയിലെ കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹനടിയായും വില്ലത്തിയായുമൊക്കെ മിനിസ്‌ക്രീൻ രംഗത്ത് തിളങ്ങിയ താരമാണ് നടി.

വാനമ്പാടിക്ക് പിന്നാലെ സീ കേരള ചാനലിലെ പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയും ഉമാ നായർ പ്രേക്ഷകർക്ക് മുന്നിൽ എത്തി. അടുത്തിടെയാണ് ഉമാ നായർ പ്രധാന വേഷത്തിൽ എത്തുന്ന ഇന്ദുലേഖ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്.

Advertisements

സൂര്യാ ടിവിയിൽ തുടങ്ങിയ പരമ്പരയിൽ ചേച്ചിയമ്മയായിട്ടാണ് നടി എത്തുന്നത്. നായികാ നായകൻ ഫെയിം മാളവിക കൃഷ്ണദാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പര അടുത്തിടെയാണ് അമ്പത് എപ്പിസോഡുകൾ പൂർത്തിയാക്കിയത്. ഇന്ദുലേഖ സെറ്റിൽ നിന്നുളള വിശേഷങ്ങൾ പങ്കുവെച്ച് ഉമാ നായർ എപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

ഗൗരി എന്ന മൂന്ന് അനിയന്മാരുടെ ചേച്ചിയമ്മ കഥാപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിക്കുന്നത്. ഇന്ദുലേഖ ആരംഭിച്ചതിന് ശേഷം ചേച്ചിയമ്മ എന്ന പേരിലാണ് ഉമാ നായർ സമൂഹ മാധ്യമങ്ങളിലെല്ലാം അറിയപ്പെടുന്നത്.
നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുളളത്.

ഇത്തവണ ഉമാ നായരുടെതായി വന്ന പുതിയൊരു ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. ദീപവും അതിൽ തെളിയുന്ന പ്രകാശവും മനസിന് ഒരു ഉണർവ്വ് ആണ്, അത് അമ്പത്തിൽ കൂടി ആണെങ്കിൽ ഇരട്ടി സന്തോഷം എന്നാണ് പുതിയ ചിത്രം പങ്കുവെച്ച് നടി ഫോസ്ബുക്കിൽ കുറിച്ചത്.

അതേസമയം ചിത്രം വൈറലായതോടെ ചേച്ചിയമ്മയുടെ കൂടെയുളളത് ആരാണെന്ന് ചോദിച്ച് ആരാധകർ എത്തിയിരുന്നു.
ഇതിന് മറുപടിയായി എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരി പി നായരാണ് ഒപ്പമുളളതെന്ന് ഉമാ നായർ കുറിച്ചു. മുൻപ് കളപ്പുരക്കൽ സഹോദരങ്ങൾ അന്നും ഇന്നും എന്ന ക്യാപ്ഷനിൽ ഉമാ നായർ പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു.

ഇന്ദുലേഖയിലെ സഹതാരങ്ങൾക്കൊപ്പമുളള ഫോട്ടോയാണ് അന്ന് നടി പങ്കുവെച്ചത്. അടുത്തിടെ രാക്കുയിൽ എന്ന സീരിയലിലൂടെയും നടി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. മുകുന്ദനാണ് പരമ്ബരയിൽ നടിക്കൊപ്പം പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.

Advertisement