റാമിൽ തൃഷ എത്തുന്നത് ഡോക്ടറായി: ജീത്തു ജോസഫിന്റെ ലാലേട്ടൻ ചിത്രത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

24

താരരാജാവ് മോഹൻലാൽ, താര സുന്ദരി തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘റാം’. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ തൃഷ ഡോക്ടറുടെ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ.

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് ആർ പിള്ള, സുധൻ എസ് പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് റാം. ‘ഹേയ് ജൂഡ്’ ആണ് തൃഷയുടെ ആദ്യ മലയാള ചിത്രം.

Advertisements

ഇന്ദ്രജിത്ത് സുകുമാരൻ, ദുർഗ കൃഷ്ണ, ലിയോണ ലിഷോയ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഈജിപ്ത്, ലണ്ടൻ, ഇസ്താംബുൾ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.

Advertisement