മുക്ത മടങ്ങിവരുന്നു, മടക്കം കൂടത്തായി ജോളിയായി ടിവി സീരിയലിലേക്ക്

127

എൽസ ജോർജ്ജ് എന്ന മുക്ത ബാലതാരമായി സിനിമയിലേക്കെത്തിയതാണ് . മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കൺമണിയെന്നാണ് ഇവർ വിളിക്കുന്നത്.

Advertisements

കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ മുക്തയെ പോലെ കിയാരയും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. തന്റെ പുതിയ ഫൽറ്റിന്റെ ചിത്രമൊക്കെ മുക്ത പങ്കുവച്ചിരുന്നു.

വിശേഷാവസരങ്ങളൊക്കെ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മുക്ത പങ്കുവയ്ക്കാറുണ്ട്. അഭിനയജീവിതത്തിനൊപ്പം തന്നെ മുക്താസ് സ്റ്റുഡിയോ റിവൈവ് എന്ന പേരിൽ ഫേഷ്യൽ കെയർ സെന്ററും പാലാരിവട്ടത്ത് മുക്ത നടത്തുന്നുണ്ട്. കുടുംബത്തോടും ജോലിയോടും എല്ലാം ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന താരം എന്നാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത് എന്ന് ആരാധകർ ചോദിക്കാറുണ്ട്.

ബിഗ്സ്‌ക്രീനിൽ തിളങ്ങി നിന്ന സമയത്താണ് താരം കുടുംബ ജീവിതത്തിലേക്ക് കടന്നത്. ഇപ്പോൾ ചെറിയ ഒരിടവേളയ്ക്ക് ശേഷം മുക്ത മിനിസ്‌ക്രീനിലൂടെ മടങ്ങി വരവിന് ഒരുങ്ങുകയാണ്. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതകപരമ്പര സീരിയൽ ആകാൻ ഒരുങ്ങുമ്പോൾ ജോളിയാവുന്നത് നടി മുക്തയാണ്.

പരമ്പരയുടെ പ്രോമോ വീഡിയോ ഷെയർ ചെയ്ത് മുക്തക്ക് ആശംസയുമായി എത്തിയിരിക്കയാണ് ഭർത്താവ് റിങ്കു ടോമിയുടെ സഹോദരി റിമി ടോമി. ആൾ ദി ബെസ്റ്റ് മുത്തേ എന്നാണ് റിമി കുറിച്ചത്. പൊന്നാമറ്റം ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, മൂത്തമകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ രണ്ടുവയസുകാരി മകൾ ആൽഫൈൻ എന്നീ ആറു പേരുടെ മരണതിനു പിന്നിൽ ജോളിയുടെ കരങ്ങളായിരുന്നു എന്നത് മലയാൽളെ ഞെട്ടിച്ചിരുന്നു.

സയനൈഡ് ഉപയോഗിച്ചാണ് കൊലപാതകങ്ങൾ ഒക്കെയും നടത്തിയതെന്നും ജോളി സമ്മതിച്ചു. ഇപ്പോൾ റിമാൻഡിലാണ് ജോളി ശേഷം മലയാള സിനിമാസീരിയൽ അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത മുക്തയുടെ ശക്തമായ തിരിച്ചു വരവാകും ‘കൂടത്തായി’ എന്ന ഈ പരമ്ബര.2020 ജനുവരി മാസം മുതൽ സീരിയൽ പ്രക്ഷേപണം ആരംഭിക്കും.

അതേസമയം കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി കൈരളിയിൽ ഇപ്പോൾ ഒരു പരമ്പര സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഈ സംഭവത്തെ ആധാരമാക്കി രണ്ടു സിനിമകളും പുരോഗമിക്കുകയാണ്.

Advertisement