മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ എക്കാലത്തേയും വലിയ സൂപ്പർഹിറ്റ് ചിത്രമാണ് സ്ഫടികം. ആടുതോമയെന്ന ക്ലാസ്സും മാസ്സും ചേർന്ന കഥാപാത്രമായി മോഹൻലാൽ പൂണ്ടു വിളയാടുക ആയിരുന്നു ഈ സിനിമയിൽ. ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി തിലകനും രാജൻ പി ദേവും സ്ഫടികം ജോർജും ഉർവ്വശിയും അടക്കമുള്ള താരങ്ങളും.
അതേ സമയം ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത ഈ സൂപ്പർ ചിത്രം റീ മാസ്റ്റർ ചെയ്ത് വീണ്ടും പ്രദർശനത്തിന് എത്തുന്നു എന്ന വാർത്തയാണ് മലയാളം സിനിമാ പ്രേമികൾക്ക് ഏറെ ആവേശം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാ മലയാളികളുടെ പ്രിയപ്പെട്ട ‘തോമാച്ചൻ’ മോഹൻലാൽ.
അടുത്ത വർഷം ഫെബ്രുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് താരരാജാവ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രം 4കെ ദൃശ്യ മികവോടെ തിയേറ്റർ ഇളക്കിമറിക്കാനെത്തുമ്പോൾ മികച്ച് കഥയ്ക്കും അഭിനയത്തിനുമൊപ്പം വ്യത്യസ്തമാർന്ന കാഴ്ച്ചാനുഭവം കൂടി ലഭിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ:
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തു വെച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന് സ്ഫടികം 4കെ അറ്റ്‌മോസ് എത്തുന്നു.
ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത് അപ്പോൾ എങ്ങനാ ഉറപ്പിക്കാവോ എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. ഇതിനോടകം തന്നെ ലാലേട്ടന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. സിനിമാ മേഘലയിൽ ഉള്ളവർ അടക്കം നിരവധി ആരാധകരാണ് താരത്തിന്റെ കുറിപ്പിന് ആവേശ കമന്റുകളുമായി എത്തിയിരിക്കുന്നത്.
1995 ലൽ ആ സ്ഫടികം തിയ്യറ്ററുകളിൽ റിലീസ് ചെയ്തത്. ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകൾ എഴുതിയത് ഡോ. രാജേന്ദ്ര ബാബുവായിരുന്നു. ജെ വില്യംസ്, എസ് കുമാർ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. ആർ മോഹനാണ് ചിത്രം നിർമ്മിച്ചത്.
മോഹൻലാലിന് പുറമെ തിലകൻ, ഉർവ്വശി, സ്ഫടികം ജോർജ്, നെടുമുടി വേണു, ശ്രീരാമൻ, കെപിഎസിലളിത, രാജൻ പി ദേവ്, ചിപ്പി, ഇന്ദ്രൻസ് തുടങ്ങിയരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു.എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആടുതോമ എന്ന കഥാപാത്രത്തിലൂടെ മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
Also Read
പതിനെട്ടാം വയസിലെ വിവാഹം എടുത്തു ചാട്ടമായിപ്പോയി, വെളിപ്പെടുത്തലുമായി ദേവി അജിത്ത്