മലയാളം ബിഗ് സ്‌ക്രീനിലൂടേയും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയർ ആരംഭിച്ച ദേവി 2000 ൽ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഇവർ, ട്രിവാൻഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷൻ ഹീറോ ബിജു, ഗൗഥമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറൻസിക്കിലും ഒരു പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു.
ഇപ്പോഴിതാ പതിനെട്ടാം വയസിലെ തന്റെ വിവാഹം ഒരു എടുത്തു ചാട്ടം ആയിപ്പോയി എന്ന് പറയുകയാണ് ദേവി അജിത്ത് . ആ ഒരു പ്രായം കടന്നു കിട്ടിയാൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക് എടുത്തുചാടി ഓരോന്ന് ചെയ്യാൻ തോന്നും.
ഇപ്പോഴത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. എന്റെ മകൾ ഒക്കെ വിവാഹം കഴിക്കുന്നത് 28ാം വയസിൽ ആണ്. എനിക്ക് അന്നും അഭിനയമോഹം ഒക്കെ ഉണ്ടായിരുന്നു. എയർഹോസ്റ്റസ് ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത് വീട്ടുകാർ നടത്തി തന്നില്ല നൃത്തത്തിനൊക്കെ വിടുമായിരുന്നു എന്നും നടി പറയുന്നു.
അതേ സമയം താരം ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്ത് ആണ്. അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. തിരുവനന്തപുരത്തെ നിർമ്മല ഭവൻ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുധവും ദേവി നേടിയിരുന്നു.
താനും അജിത്തും ചെറുപ്പം മുതലെ അയൽക്കാർ ആയിരുന്നു. കൂടാതെ സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെയുളള ആ പരിചയം വിവാഹത്തിൽ എത്തുകയായിരുന്നു. ഞങ്ങൾക്ക് ഒരു മകൾ പിറന്നു. പേര് നന്ദന. ഞാനും അജിത്തും ദി കാർ എന്ന സിനിമ നിർമ്മിച്ച സമയം.
ചിത്രം പുറത്തിറങ്ങും മുൻപ് ഒരു കാറ, പക ടത്തിൽ അജിത് മ, രണ പ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു. പിന്നീട് മനസ്സിനെ ദുഃഖങ്ങളിൽ നിന്ന് വഴിതിരിച്ച് വിടാൻ തിരുവനന്തപുരത്ത് താനൊരു ബുട്ടീക് തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പോകുകയായിരുന്നു.
മകൾ പഠനത്തിന് പോയതോടെ വീണ്ടും ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി. അപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നി. 2009 ൽ വീണ്ടും വിവാഹിത ആവുകയായിരുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമായിരുന്നു അത്. എന്നാൽ ഞങ്ങൾക്ക് ഒത്ത് പോകാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ പരസ്പരം വേർ പിരിഞ്ഞു.
തന്റെ ജീവിതത്തിലെ നല്ലൊരു കാലഘട്ടവും, ഇപ്പോഴും ഞാൻ വട്ടിയൂർക്കാവിലുള്ള വീട്ടിലാണ് ജീവിക്കുന്നത്. പഠനകാലം, വിവാഹം കഴിഞ്ഞു അജിത്തുമായി വന്നുകേറിയത്, മകൾ ജനിച്ചത്, സിനിമയിൽ എത്തിയത് തുടങ്ങി ഒരുപാട് സന്തോഷവും ദുഃഖവും സാക്ഷ്യം വഹിച്ചത് ഈ വീടാണെന്നും താരം പറഞ്ഞിരുന്നു.
Also Read
38 ലും ഹോട്ടായി ശ്രുതി മേനോൻ; പുതിയ പ്രസ്താവന നടത്തിയപ്പോലെയെന്ന് നടി
മഴയെന്ന ചിത്രത്തിലൂടെ ആണ് ദേവി അജിത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. 22ാമത്തെ വയസ്സിൽ നിർമ്മാണത്തിലും കൈവെച്ചിരുന്നു താരം. ദേവിക്ക് ഒരു മകൾ ആണ് നന്ദന. അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് മകളായ നന്ദനയെ ദേവി വളർത്തിയത്.