ടിക്ടോക്കിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് നർത്തകിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യവുമായ സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.
ദീർഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറുമായുള്ള വിവാഹം നടന്നത്. അർജുനും മികതച്ച ഒരു നർത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയിൽ അർജുൻ നേരത്തെ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ സൗഭാഗ്യ വെങ്കടേഷ് അമ്മയായി. സൗഭാഗ്യയ്ക്കും നടൻ അർജ്ജുൻ സോമശേഖരനും പെൺകുട്ടി ജനിച്ച വിവരം നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാൺ ആണ് അറിയിച്ചത്.
ഒരു അമ്മയും കുഞ്ഞും ചേർന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താര താൻ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്.
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയിൽ ഗർഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യയും അർ്രജ്ജുനും ആരാധകരെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് അവരോളം തന്നെ ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.
നിറവയറുമായി അർജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം,’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കു വച്ചത്.
2019 ഫെബ്രുവരിയിൽ ായിരുന്നു മലയാളത്തിലെ സോഷ്യൽ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയായ സൗഭാഗ്യയും അർജുനും തമ്മിലുളള വിവാഹം. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുഞ്ഞുകണ്മണിയെത്തും മുൻപേ നടത്തിയ വളക്കാപ്പിന്റെ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അന്നേ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടിയാകും എന്ന നിഗമനത്തിൽ ആയിരുന്നു അർജുനും സൗഭാഗ്യയും. പെൺകുഞ്ഞിനെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും കുടുബം അറിയിച്ചിരുന്നു.