അമ്മയെയോ ഭർത്താവിനെയോ വിളിക്കുന്നതിലും കൂടുതൽ പ്രാവിശ്യം ഞാൻ വിളിക്കുന്നത് വൈക്കത്തപ്പാ എന്നാണ്: സുജാ കാർത്തിക

193

സൂപ്പർഹിറ്റ് ഡയറക്ടർ രാജസേനൻ ജയറാമിനേയും തമിഴ് താരം പ്രഭുവിനേയും പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുജ കാർത്തിക. പിന്നീട് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ സുജ അവതരിപ്പിച്ചു.

നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയായ സുജ കാർത്തിക പിന്നീട് വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ്. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്.

Advertisements

അതേ സമയം കഴിഞ്ഞ കുറേ നാളുകളായി സുജയെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. എന്റെ ജീവിതത്തിൽ ഭർത്താവിനെ വിളിക്കുന്നതിൽ കൂടുതൽ ഞാൻ ‘കൃഷ്ണനെ’ വിളിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

സുജാ കാർത്തികയുടെ വാക്കുകൾ ഇങ്ങനെ:

ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതൽ തവണ നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ എന്ന കീർത്തനത്തിനാണ്. ഗുരുവായൂരപ്പന് മുന്നിൽ രണ്ട് തവണ ഈ കീർത്തനത്തിന് ചുവടുവെക്കാൻ കഴിഞ്ഞു.

ആ നൃത്തം ചെയ്യുമ്പോൾ കൃഷ്ണനെ എന്റെയൊപ്പം കാണാൻ തന്നെ പറ്റാറുണ്ട്. ആ പെർഫോമൻസ് കണ്ട ചിലരും അങ്ങനെ ഫീൽ ചെയ്തതായി പറഞ്ഞിട്ടുണ്ട്. ആ കീർത്തനം എപ്പോൾ കേട്ടാലും ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാറുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണൻ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്. എന്നും താരം പറയുന്നു ഞാൻ ജനിച്ചത് വൈക്കത്താണ്. വളർന്നത് എറണാകുളത്തും. രണ്ടിടത്തെയും ദേശനാഥൻ മഹാദേവനാണ്. ബഹുമാനം കലർന്നൊരു ഭക്തിയാണെനിക്ക് ശിവഭഗവനാനോട്.

സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ വൈക്കത്തപ്പാ എന്നാണ് ഞാനെപ്പോഴും വിളിക്കാറ്. എന്റെ വിവാഹം എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ഭക്തരാണ്. എന്റെ ഭർത്താവിന്റെ വിളിപ്പേര് കിച്ചു എന്നാണ്. ചിലപ്പോൾ തോന്നും അമ്മയെയോ ഭർത്താവിനെയോ വിളിക്കുന്നതിലും കൂടുതൽ പ്രാവിശ്യം ഞാൻ വിളിക്കുന്നത് വൈക്കത്തപ്പാ എന്നാണെന്ന്.

Advertisement