ബാലതാരമായെത്തി മലയാളികളുടെ അരുമയായി മാറി പിന്നീട് നായികയായി മാറിയ താരസുന്ദരിയാണ് നസ്‌റിയ നസീം. മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറായ നസ്‌റിയയെ വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ യുവതാരം ഫഹദ് ഫാസിലാണ്.
ഇപ്പോൾ മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ദിവസം ഈ താരദമ്പതികൾ ആറാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.
യുവനിരയെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി നായർ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.
അച്ഛനും അനിയനും ഒപ്പമുള്ള സ്വിമ്മിങ് പൂളിൽ നിന്നുള്ള നസ്രിയ നസീമിന്റെ മനോഹര ചിത്രം ശ്രദ്ധേയമാകുന്നു. അമ്മയെയും ചിത്രത്തിൽ കാണാം. നസ്രിയയുടെ അനിയനും നടനുമായ നവീൻ ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാൻ ഫാസിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. നസ്രിയയുടെ വളർത്തു നായ ഓറിയോയും ചിത്രത്തിൽ, പൂളിന്റെ കരയിൽ നനഞ്ഞു നിൽക്കുന്നുണ്ട്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.
ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ഫാസിൽ ദുൽഖർ സൽമാൻ നിവിൻ പോളി എന്നിവർ ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.