കോടതി വിധി ദിലീപിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നവർ അറിയാൻ, ഇത് തന്നെയാണ് ദിലീപിന് വേണ്ടത്; വെളിപ്പെടുത്തലുമായി സംവിധായകൻ വ്യാസൻ

25

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ തെളിവായ ദൃശ്യങ്ങൾ നടൻ ദിലീപിന് നൽകില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നടിയുടെ സ്വകാര്യതയെ മാനിച്ച് പുറപ്പെടുവിച്ച ഈ വിധി ദിലീപിന് എല്ലാം കൊണ്ടും അനുകൂലമാണെന്ന് സംവിധായകൻ കെപി വ്യാസൻ.

Advertisements

തന്റെ ഫേസാബുക്ക് പോശ്റ്റിലൂടെയാണ് വ്യാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ് പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ് ദിലീപ് പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു(ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ) ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ് അകത്താകുമല്ലൊ? എന്നും വ്യാസൻ ചോദിക്കുന്നു,.

സംവിധായകൻ കെപി വ്യാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്. ദിലീപിനു എല്ലാം കൊണ്ടും അനുക്കുലമാണു ഈ വിധി,

ഒന്ന് കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ് പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ് ദിലീപ് പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു(ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ)
ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ് അകത്താകുമല്ലൊ?

രണ്ട് ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തീട്ടുണ്ട്
അതായത് ദിലീപ് സംശയിക്കുന്നത് പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണ്ണാവസരമാണു കോടതി നൽകിയിരിക്കുന്നത്, ഇത് കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത് ഫോറൻസിക്ക് വിദഗ്ദനെകൊണ്ടും പരിശോദിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചീട്ടുണ്ട്.

അതായത് ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങൾ ഇനി അധികം വൈകാതെ രേഖയാവും, അത് തന്നെയാണു ദിലീപിനും വേണ്ടത് എന്ന് തോന്നുന്നു…?

Advertisement