അത് എനിക്ക് അറേഞ്ച് മാര്യേജ് പോലെ തന്നെ: തുറന്ന് പറഞ്ഞ് നടി നിത്യ മേനോൻ

49

താൻ സിനിമാ അഭിനയിത്തിലേക്ക് എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നിത്യ മേനോൻ. ആകസ്മികമായാണ് താൻ സിനിമയിലേക്ക് എത്തിയതെന്നും തന്റെ വ്യക്തിത്വം സിനിമാ മേഖലക്ക് അനുയോജ്യമായിരുന്നില്ലെന്നും നിത്യ വ്യക്തമാക്കി.

Advertisements

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംസാരിക്കവെ ആയിരുന്നു നിത്യയുടെ വെളിപ്പെടുത്തൽ.വനത്തിൽ മൃഗങ്ങളെ വച്ച് സിനിമയെടുക്കാനായിരുന്നു ആഗ്രഹം. എന്റെ വ്യക്തിത്വം സിനിമാ മേഖലക്ക് അനുയോജ്യമായിരുന്നില്ല.

എന്നാൽ പെട്ടെന്ന് തന്നെ സിനിമയോട് ഇഷ്ടം തോന്നാൻ തുടങ്ങി. എന്ത് മനോഹരമായ മീഡിയം ആണിത്. സിനിമ അറേഞ്ച് മാര്യേജ് പോലെയാണ് തോന്നാറ്. കുറച്ച് കഴിയുമ്പോൾ അഗാധ പ്രണയം തോന്നും” എന്നാണ് നിത്യ പറഞ്ഞത്.

സിനിമ സ്ത്രീകൾക്ക് സെയ്ഫാണോ എന്ന ചോദ്യത്തിന് നിങ്ങൾ അനുവദിക്കുന്ന പരിധി വരെ നിങ്ങൾ സെയ്ഫായിരിക്കും എന്ന് താരം മറുപടി നൽകി. കോംപ്രമൈസ് ചെയ്യണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും നടി വ്യക്തമാക്കി. ‘ദ അയേൺ ലേഡി’ ആണ് നിത്യയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

Advertisement