സിനിമ തുടങ്ങാൻ പണമില്ല, ഉടൻ 40 ലക്ഷം നൽകി മമ്മൂട്ടി: സംവിധായകന്റെ വാക്കുകൾ വൈറൽ

62

സൂപ്പർസ്റ്റാർ മമ്മൂട്ടി സാറിനെപ്പോലെ ഈഗോയുള്ള ഒരാൾ വേറെയില്ല. എന്നാൽ അദ്ദേഹത്തേപ്പോലെ ഒരു നല്ല മനുഷ്യനും വേറെയില്ല പറയുന്നത് തമിഴിലെ പ്രശസ്ത സംവിധായകൻ ആർകെ ശെൽവമണി. തമിഴിൽ ബ്രഹ്മാണ്ഡ ഹിറ്റുകൾ നൽകിയ ശെൽവമണിയാണ് മമ്മൂട്ടിയുടെ മക്കൾ ആട്ചി, അരസിയൽ എന്നീ സിനിമകളുടെ സംവിധായകൻ.

അദ്ദേഹം ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത് തമിഴകത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മമ്മൂട്ടി സാർ വളരെ ജെനുവിനാണ്. എന്നാൽ ഈഗോയിസ്റ്റുമാണ്. മക്കൾ ആട്ചി രണ്ടുദിവസം ഞാൻ അദ്ദേഹത്തെ വച്ച് ഷൂട്ടുചെയ്തു.

Advertisements

മൂന്നാമത്തെ ദിവസം ഞാൻ നിർമ്മാതാവിനോട് പറഞ്ഞു എനിക്ക് ചെയ്യാൻ പറ്റില്ല എന്ന്. മമ്മൂട്ടിയും നിർമ്മാതാവിനെ വിളിച്ചുപറഞ്ഞു, ഈ സംവിധായകന്റെ പടത്തിൽ അഭിനയിക്കാൻ പറ്റില്ല എന്ന്. അതിന് ശേഷം ഒരു എട്ടുമാസം കഴിഞ്ഞാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

ഇതേ മമ്മൂട്ടി തന്നെയാണ്, പിന്നീടൊരിക്കൽ, ഞാൻ തുടർച്ചയായി പരാജയങ്ങൾ നൽകിയ ഒരു സമയത്ത്, എനിക്ക് പടമില്ലാതെ ഇരിക്കുമ്പോൾ, ഞാൻ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞു. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി, ഓകെ പറഞ്ഞു.

അഡ്വാൻസ് നൽകുന്ന കാര്യം പറഞ്ഞപ്പോൾ വേണ്ട ശെൽവമണി, ഇപ്പോൾ എനിക്ക് അഡ്വാൻസ് നൽകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. അത് പിന്നീട് വാങ്ങാം എന്ന് അദ്ദേഹം പറഞ്ഞു. പണം സംബന്ധിച്ച വിഷയത്തിൽ മമ്മൂട്ടി സാർ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും.

അക്കാര്യത്തിൽ അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. അദ്ദേഹം തന്നെ കേരളത്തിൽ സെൻട്രൽ പിക്‌ചേഴ്സ് വിജയകുമാറിനെ വിളിച്ച് എനിക്ക് 40 ലക്ഷം രൂപം പണം വാങ്ങിത്തരികയും ചെയ്തു. ഞാൻ ചെയ്ത മക്കൾ ആട്ചി അവരാണ് വിതരണം ചെയ്തതെങ്കിലും അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല.

ഈ പണം ഇപ്പോൾ കൊടുക്കാനും ഇതേപ്പറ്റി നമ്മൾ തമ്മിൽ പിന്നീട് സംസാരിക്കാമെന്നും മമ്മൂട്ടി വിജയകുമാറിനെ വിളിച്ച് പറയുകയായിരുന്നു. ആ പണം വച്ച് പടം തുടങ്ങാനും തൻറെ ശമ്ബളം പടം കഴിഞ്ഞതിന് ശേഷം തന്നാൽ മതിയെന്നും മമ്മൂട്ടി സാർ പറഞ്ഞു.

എനിക്ക് ഫൈനാൻസ് ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കിയാണ് മമ്മൂട്ടി സാർ അങ്ങനെ ചെയ്തത്. ഒരു ഹീറോയും ഇങ്ങനെയൊന്നും ഒരാളെയും സഹായിക്കില്ല ആർകെ ശെൽവമണി പറയുന്നു.

Advertisement