മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ വില്ലനായി പിന്നീട് നായകനായി മലയാള സിനിമയിലെ താരരാജാവ് ആയി മാറിയ നടനാണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡിയിലും ബോളിവുഡിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം മോഹൻലാൽ അറയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ ഏതാണ്ട് എല്ലാം കളക്ഷൻ റെക്കോർഡുകളും തന്റെ പേരിലാക്കി മാറ്റിക്കഴിഞ്ഞ താരം കൂടിയാണ് ലാലേട്ടൻ. അതേ സമയം ഏത് സാഹസരംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാൻ ശ്രമിക്കുന്ന നടനാണ് മോഹൻലാൽ എന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ പലരും പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്.
എന്നാൽ സാഹസിക രംഗങ്ങളിൽ മാത്രമല്ല മോഹൻലാലിന്റെ ഈ ആത്മാർഥത എന്ന് തെളിയിക്കുന്ന ഒരു സംഭവ കഥ സംവിധയകൻ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. ഒരു ചാനലിൽ അഭിമുഖത്തിന് ഇടെയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം എന്ന് വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ ഗോപാലകൃഷ്ണ പണിക്കരെ ബസ്സിൽ നിന്ന് പിടിച്ചു തള്ളുകയും അഴുക്കു വെള്ളത്തിലിട്ടു ബസ്സിലെ യാത്രക്കാർ മർദിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ബസ്സിലെ യാത്രക്കാരുമായി ഏറ്റുമുട്ടുന്ന ഈ രംഗം ചിത്രീകരിച്ചത് കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ്.
ആ സീനിന്റെ തുടർച്ചയായ മറ്റൊരു സീൻ ചിത്രീകരിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടിനു മുന്നിൽ ഇരുവരും ജീപ്പിൽ വന്നിറങ്ങുന്ന രംഗമാണത്. ആ രംഗത്തിൽ ഒരാഴ്ചയ്ക്ക് മുൻപ് ഉപയോഗിച്ച അതേ ഷർട്ടിട്ട് അഭിനയിക്കാമെന്ന് മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞു.
മുഷിഞ്ഞു ദുർഗന്ധം വമിക്കുന്ന അതേ ഷർട്ട് ധരിച്ചാണ് ഏഴു ദിവസങ്ങൾക്ക് ശേഷം മോഹൻലാൽ ഷോട്ടിനു റെഡിയായത്. ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ലെന്ന കാര്യം ഇന്നും എനിക്ക് തറപ്പിച്ച് പറയാൻ സാധിക്കു എന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു.