സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് നീയും ഞാനും. നിരവധി ആരാധകരാണ് ഈ സിരയിലിനുള്ളത്. അതേ സമയം പ്രണയത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തുറന്നു കാട്ടുന്ന പരമ്പരയാണ് നീയും ഞാനും. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ ഷിജു എആറാണ് പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വിലിയ താത്പര്യമാണ്.താരങ്ങളുടെ പ്രണയവവും വിവാഹവും കുട്ടികളുടെ ജനനവും എല്ലാം ആരാധകർക്ക് അറിയാൻ താത്പര്യമുള്ള വിശേഷങ്ങളാണ്. അനീയും ഞാനും പരമ്പരയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മനോഹരമായൊരു പ്രണയമുണ്ടായിട്ടുണ്ട് ഷിജുവിന്.
എയർഹോസ്റ്റസും നർത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് കാലങ്ങളേറെയായെങ്കിലും ഇപ്പോഴും പ്രേമം മനസ്സിലുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ഷിജുവിന്റെയും ഭാര്യയുടേയും തുറന്നുപറച്ചിൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. അച്ഛനെ നഷ്ടമായ സമയത്തായിരുന്നു പ്രീത ഷിജുവിനെ പരിചയപ്പെട്ടത്.
ഷിജുവിലൂടെ അച്ഛന്റെ അഭാവം മാറുകയായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതിലൂടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. താൻ ബോൾഡായി മാറുകയായിരുന്നുവെന്ന്’ പ്രീത പറയുന്നു. വിവാഹത്തിന് അമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അഭിനയ മേഖലയിൽ പ്രവർത്തിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായതും പ്രശ്നമായിരുന്നു. അതോടെയാണ് ഞങ്ങൾ രജിസ്റ്റർ മാര്യേജിനെക്കുറിച്ച് തീരുമാനിച്ചതും അത് നടപ്പിലാക്കിയതെന്നും ഇരുവരും മുൻപ് പങ്കുവച്ചിരുന്നു.
അതേ സമയം പ്രണയത്തിനു അതിർവരമ്പുകൾ ഇല്ല എന്ന് വ്യക്തമാക്കുന്ന സീരിയൽ ആണ് സീ കേരളത്തിലെ നീയും ഞാനും. പ്രണയിക്കാൻ പ്രായം ഒരിക്കലും ഒരു തടസമല്ല എന്നാണ് സീരിയലിന്റെ പ്രമേയം തന്നെ. ഇരുപത് വയസുള്ള ശ്രീലക്ഷ്മിയെ പ്രണയിക്കുന്ന നാല്പത്തി രണ്ടുകാരന്റെ കഥയാണ് സീരിയൽ പറയുന്നത്.
അതിലെ നാല്പത്തിരണ്ടുകാരൻ രവി വർമ്മൻ ആയി എത്തുന്നത് സിനിമ സീരിയൽ താരം ഷിജു എആർ ആണ്. നിരവധി സീരിയലിലും സിനിമയിലും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, കൂടുതലായും വില്ലൻ വേഷങ്ങൾ ആയിരുന്നു താരം കൈകാര്യം ചെയ്യുന്നത്. ഷിജുവിന് വ്യക്തി ജീവിതത്തിലും മനോഹരമായ ഒരു പ്രണയമുണ്ട്.
സിനിമയിലും സീരിയലിലും ആയി സജീവമാണ് ഷിജു.ഒരു കാലത്ത് സിനിമയിൽ നായകനായും നിറഞ്ഞ് നിന്ന താരമായിരുന്നു ഷിജു. തമിഴിൽ നിന്നും മലയാളത്തിലേക്കെത്തിയ നടന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സിനിമയിൽ നിന്നും മാറി സീരിയലിൽ സജീവമാവുകയായിരുന്നു താരം.