വെറുംമൂന്ന് ദിവസം കൊണ്ട് നൂറ് കോടി തിളക്കവുമായി ബിഗിൽ വെറിത്തനം, കേരളത്തിൽ നിന്നും മാത്രം നേടിയത് പത്ത് കോടിയിലേറെ

27

ദളപതി വിജയ് ആറ്റ്‌ലീ ചിത്രം ബിഗിൽ ഇന്ത്യയിൽ നിന്ന് മാത്രമായി മൂന്ന് ദിവസം കൊണ്ട് നൂറ് ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നു. റിലീസ് ചെയ്ത എല്ലായിടത്തും വമ്പൻ കളക്ഷൻ കുറിച്ച ബിഗിൽ കേരളത്തിൽ നിന്ന് മാത്രമായി ചിത്രം ഇതുവരെ പത്ത് കോടിയിലേറെ നേടിക്കഴിഞ്ഞു.

ഇത് വരെ കേരളത്തിൽ ഇറങ്ങിയിട്ടുള്ള തമിഴ് ചിത്രങ്ങളിൽ ബിഗിൽ അടക്കം 11 ചിത്രങ്ങളാണ് പത്ത് കോടിയിലേറെ കളക്ഷൻ നേടിയിട്ടുള്ളത് അതിൽ തന്നെ 6 ചിത്രങ്ങളും വിജയുടേതാണെന്ന് അറിയുമ്പോഴാണ് മലയാളത്തിന്റെ ഈ ദത്തുപുത്രന്റെ വില മനസ്സിലാകുന്നത്. ആദ്യ വീക്കെൻഡിൽ തന്നെ നൂറ് കോടി നേടിയ ചിത്രം ഇത്രയും വേഗം ആ നേട്ടം കൈവരിക്കുന്ന ആദ്യ തമിഴ് ചിത്രമായി തീർന്നിരിക്കുകയാണ്.

Advertisements

മൂന്ന് ദിനം കൊണ്ട് ചെന്നൈയിൽ നിന്ന് തന്നെ 5.26 കോടിയാണ് ചിത്രം നേടിയത്. ആന്ധ്ര പ്രദേശ്, തെലുങ്കാന മേഖലകളിൽ നിന്നും 10.80 കോടിയും ചിത്രം ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ന്ത്യക്കകത്ത് മാത്രമല്ല ചിത്രത്തിന്റെ വിജയം, യുഎസിൽ ഒരു മില്യൺ ഡോളർ കളക്ഷനിലേക്ക് ചിത്രം അടുക്കുകയാണ്. ദീപാവലിക്ക് റിലീസ് ചെയ്ത ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നതും ബിഗിൽ തന്നെയാണ്.

തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഇളയദളപതി വിജയ്യും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി അറ്റ്ലി ഒരുക്കിയ ചിത്രമാണ് ബിഗിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ മലയാളിയും ഫുട്‌ബോൾ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്.

ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്ലിയും ചേർന്ന് ദീപാവലിക്ക് വൻ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ആഗോളതലത്തിൽ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement