വിവാഹ നിശ്ചയം വരെ കഴിഞ്ഞ തൃഷയുടെ കല്യാണം മുടങ്ങാൻ കാരണം രണ്ട് സൂപ്പർ നടൻമാരുമായുള്ള ആ ഫോട്ടോകൾ പുറത്ത് വന്നത്, സംഭവം ഇങ്ങനെ

413

പരസ്യ മോഡലിങ് രംഗത്ത് നിന്നും സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടിയായി മാറിയ താര സുന്ദരിയാണ് നടി തൃഷ കൃഷ്ണൻ. 1999ൽ ജോഡി എന്ന തമിഴ് ചിത്രത്തിലെ സഹനടി വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തിയ തൃഷ 2002 ൽ പുറത്തിറങ്ങിയ മൗനം പേസിയാതെ എന്ന ചിത്രത്തിലൂയൊണ് നായികയായി അരങ്ങേറിയത്.

പിന്നീട് സാമി, ഗില്ലി, ആറു, വർഷം, നുവ്വോസ്താനന്റെ നേനോട്ടന്തനാ, അഭിയും നാനും, അതാട് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. ഖട്ടി മീത്ത എന്ന ചിത്രത്തിലൂടെ തൃഷ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ദി റോഡ്, പൊന്നിയൻ ശെൽവൻ എന്നിവ ആണ് തൃഷയുടെതായി പുറത്ത് വരാനുള്ള പുതിയ സിനിമകൾ.

Advertisements

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവന് ആയുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ആരാധകർ. സെപ്റ്റംബർ 30 ന് ചിത്രം തിയേറ്ററുകളിൽ എത്തും. വൻതാരനിര അണിചേരുന്ന ചിത്രത്തിൽ തൃഷ പ്രധാന വേഷത്തിൽ ആണ് എത്തുന്നത്.

Also Read
അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നുമെന്നുള്ള കമന്റുകൾ വേദനിപ്പിക്കുന്നു, ഇവർക്കൊന്നും ഒരു അടി പോരാ; അനുമോൾ പറയുന്നു

ഇപ്പോഴിതാ പൊന്നിയൻ ശെൽവനെ കുറിച്ചുള്ള വാർത്തകൾ നിറയുന്നതിനോടൊപ്പം തന്ന തൃഷയുടെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയകളിൽ ശ്രദ്ദേയമാവുകയാണ്. താരത്തിന്റെ വിവാഹ നിശ്ചയം തകർന്നതും ലിപ് ലോക്ക് ഫോട്ടോകൾ ലീക്ക് ആയതും ഒക്കെയാണ് പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ ഉള്ളത്. താരത്തിന്റെ ലിപ്ലോക്ക് ഫോട്ടോകൾ ലീക്ക് ആയതാണ് അതിൽ പ്രധാന വിഷയം.

അതേ സമയം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്, റാണ ദഗ്ഗുബതി എന്നിവരുമായി കൂട്ടിച്ചേർത്ത് തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. ഗില്ലി എന്ന സിനിമയുടെ സെറ്റിൽ വെച്ച് ആയിരുന്നു തൃഷയും ദളപതി വിജയിമായുള്ള ആദ്യത്തെ കൂടിക്കാഴ്ച നടക്കുന്നത്.

സിനിമ ഇറങ്ങിയതിന് പിറകെ ഇവരുടെ പ്രണയ ബന്ധത്തെ ക്കുറിച്ചുള്ള വാർത്തകൾക്കും തുടക്കമായി. ഇരുവരും ഒരിക്കൽ പോലും ഈ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. ബാഹുബലി താരം റാണ ദഗ്ഗുബതിയുമായുള്ള തൃഷയുടെ ബന്ധം ഏറെ ചർച്ചാ വിഷയം ആയിരുന്നു. അവരുടെ ബന്ധം വളരെക്കാലം നീണ്ടു നിന്നിരുന്നു.

അതേ സമയം ഗായികയും നടിയുമായ സുചിത്ര സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തിയ സംഭവമാണ് തൃഷയുടെ കാര്യത്തിൽ പിന്നീട് ഉണ്ടായ വിവാദം. റാണ ദഗ്ഗുബതിയ്ക്കൊപ്പമുള്ള തൃഷയുടെ സ്വകാര്യ ചിത്രങ്ങൾ ചോരുകയായിരുന്നു. ഈ വിവാദം കോളിവുഡിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചു.

Also Read
എപ്പോൾ ഞാൻ പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ വന്നു കൊണ്ടുപോകും, അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ച് നടൻ ദിലീപ്

തൃഷ റാണയുടെ ചുംബന ചിത്രം ഇരുവരുടെയും പ്രണയ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾക്ക് ശക്തി പകരുക ആയിരുന്നു. ചിലമ്പരശനും തൃഷയും തമ്മിലുള്ള ചിത്രങ്ങളും, തൃഷയും ധനുഷും തമ്മിലുള്ള ചിത്രങ്ങളും ലീക്കായാണ് ഉറപ്പിച്ച വിവാഹം മുടങ്ങിയതിന്റെ മുഖ്യകാരണം ആയതെന്നും പറയപ്പെടുന്നു.

നേരത്തെ 2015 ജനുവരി 23ന് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി ആയിരുന്ന വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. പെട്ടെന്നുള്ള വിവാഹ നിശ്ചയ വാർത്ത ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അഞ്ച് മാസത്തിന് ശേഷം ഇരുവരും വേർപിരിയുക ആയിരുന്നു.

ഈ ബന്ധം പിരിയാൻ കാരണം യുവ സൂപ്പർതാരം ധനുഷ് ആണെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. തൃഷയും ധനുഷും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഈ ബന്ധം വരുണിന് ഇഷ്ടപ്പെട്ടില്ല. വിവാഹ നിശ്ചയത്തിന് ധനുഷ് എത്തിയതും വരുണിന് ഇഷ്ടമായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Advertisement