മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയങ്കരനായ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. നിരന്തരം നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച് മലയാള സിനിമയിലെ മുടിചൂടാമന്നനായി മാറിയ താരത്തിന്റെ വീഴ്ചയും പെട്ടെന്ന് ആയിരുന്നു.
മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ഓടുന്ന വാഹനത്തിന് ഉള്ളിൽ വെച്ച് അ ക്ര മ ത്തിന് ഇരയായ സംഭവത്തിൽ പ്രതി ആയതോടെ ആണ് ദിലീപിന്റെ പ്രതാപത്തിന് കോട്ടം തട്ടി തുടങ്ങിയതത്. ഇപ്പോഴിതാ നടിയെ ആ ക്ര മി ച്ച കേ സി ലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ്.
കൊച്ചി വൈറ്റിലയിലെ പുതിയ മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കവെ ആയിരുന്നു ദിലീപിന്റെ പരിഹാസം. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്നും എപ്പോൾ ഫോൺ വാങ്ങിയാലും അത് പൊലീസ് കൊണ്ടുപോകും എന്നുമായിരുന്നു ദിലീപ് പറഞ്ഞ്.
ഉദ്ഘാടന ചടങ്ങിലെ ദിലീപിന്റെ വാക്കുകൾ ഇങ്ങനെ:
ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി. ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്.
ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ നിൽക്കുന്നത്. അതേ സമയം രാമലീല എന്ന സിനിമയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയെട്ട് ബുധനാഴ്ച്ച കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു. ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെ ആണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ലെനയും നിരവധി ബാലികമാരും പങ്കെടുത്ത രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. അജിത് വിനായകാ ഫിലിംസിന്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണു തിരക്കഥ, പ്രശസ്ത ബോളിവുഡ് താരം തമന്ന നായികയാകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഏറെയും മലയാളത്തിനു പുറമേയുള്ളവരാണ്.
നിരവധി ദുരുഹതകൾ ഒരുക്കി ജേർണി കം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം. ലക്ഷ്യം നേടാനായി ഇറങ്ങി തിരിക്കുന്ന ഒരു യുവാവിന്റെ യാത്ര. പൂർണ്ണമായും ഉദ്യേഗത്തോടെ അവതരിപ്പിക്കുക യാണ് അരുൺ ഗോപിയും ഉദയ് കൃഷ്ണനും ചേർന്ന് ഈ ചിത്രത്തിലൂടെ.