മണിക്കുട്ടനും ഡിംപലും തെറ്റിപിരിഞ്ഞു, ആരാധകരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

186

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയി മാറിയ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം പതിപ്പുകൾ. താരങ്ങൾ മത്സരാർത്ഥികളായി എത്തിയ ഷോ മൂന്ന് സീസണുകളാണ് കഴിഞ്ഞിരിക്കുന്നത്.

ആദ്യത്തെ സീസണിൽ നടനും അവതാരകനുമായ സാബു മോൻ (തരികിട സാബു) ആയിരുന്നു വിജയിച്ചത്. പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2020 ൽ ആരംഭിച്ച ബിഗ് ബോസ് സീസൺ 2 കൊവിഡ് പ്രതിസന്ധി മൂലം നിർത്തി വയ്ക്കുകയായിരുന്നു. വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്.

Advertisements

14 മത്സരാർഥികളുമായി 2021 ഫെബ്രുവരി 14 ആണ് മത്സരം തുടങ്ങുന്നത്. എന്നാൽ 100 ദിവസം പൂർത്തി ആക്കാൻ സീസൺ 3 നും കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുക ആയിരുന്നു. പിന്നീട് പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ച് ഗ്രാൻഡ് ഫിനാലെ നടത്തുകയായിരുന്നു. ചെന്നൈയിൽ വെച്ച് നടത്തിയ ഫിനാലെയിൽ നടൻ മണിക്കുട്ടൻ ആയിരുന്നു വിജയി ആയത്.

ബിഗ് ബോസ് ഷോയിലൂടെ സൗഹൃദങ്ങൾ ഉണ്ടാവുന്നതിനോടൊപ്പം തന്നെ സൗഹൃദങ്ങൾ അകന്ന് പോവാറുമുണ്ട്. ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സൗഹൃദമായിരുന്നു മജ്‌സിയയുടേതും ഡിംപൽ ഭാലിന്റേയും. ബിഗ് ബോസ് ഷോയിലൂടയാണ് താരങ്ങൾ സുഹൃത്തുക്കൾ ആവുന്നത്.

ഹൗസിലെത്തി വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയുമായിരുന്നു. നിരവധി ഫൻസ് പേജുകളും ഇവരുടെ പേരിൽ ഉയർന്നിരുന്നു. എന്നാൽ മജ്‌സിയ ഷോയിൽ നിന്ന് പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളൽ വഴുകയായിരുന്നു. തുടക്കത്തിൽ ഡിംപലിനെ പിന്തുണച്ച് മജ്‌സിയ സോഷ്യൽ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

Also Read
ആ മാറ്റത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, അതിന് ഞാനും ഒരു കാരണക്കാരിയാണ്, വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് മംമ്ത മോഹൻദാസ്

പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴുവാക്കുകയായിരുന്നു. മജ്‌സിയയ്‌ക്കെതിരെ ഡിംപലിന്റെ സഹോദരി തിങ്കളും രംഗത്ത് എത്തിയിരുന്നു. ഫിനാലെ ഷൂട്ടിനിടയിലും ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.മജ്‌സിയയെ പോലെ തന്നെ മണിക്കുട്ടനും ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്നു. മജ്‌സിയ പോയതന് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്.

മജ്‌സിയ പുറത്ത് പോയപ്പോൾ ഡിംപലിന് കൂട്ടായി നിന്നത് മണിക്കുട്ടനായിരുന്നു. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പരസ്പരം പിന്തുണച്ചാണ് ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും തിരികെ മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിക്കുട്ടനായിരുന്നു.

പലതവണ ക്യാമറയിലൂടെ ഇക്കാര്യം നടൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഡിംപലിന് വേണ്ടി ബിഗ് ബോസിൽ നിന്ന് ഒരു പ്രതിമ നടൻ ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സൗഹൃദം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരുന്നു. താരങ്ങളുടെ പേരിൽ നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽ മീഡിയയിലുണ്ട്.

ബിഗ് ബോസ് ഹൗസിൽ ചങ്ക് ചങ്ങാതിമാരായ ഇവരെ ഷോയ്ക്ക് ശേഷം അധികം ഒന്നിച്ച് കണ്ടിട്ടില്ല. ബിഗ് ബോസ് താരങ്ങൾ ഒന്നിച്ച് ലൈവിൽ എത്താറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഡിംപലും മണിക്കുട്ടനും ഒന്നിച്ച് ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല . ഇരുവരോട് ഒരുമിച്ച് എത്തണമെന്ന് പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകരെ ഏറെ ആശയ കുഴപ്പത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്ത് പ്രചരിക്കുന്നത്. ഡിംപലും മണിക്കുട്ടനും സൗഹൃദം അവസാനിപ്പിച്ചുവെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല.

ഇരുവരും തെറ്റിയെന്നുള്ള വിവരം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ഡിംപലിന്റെ സഹോദരി തിങ്കളിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സൗഹൃദമായിരുന്നു ഇവരുടേത്.

Also Read
ബാലയും മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത ബന്ധം തന്നെ, ബാലയു അമൃതയും തമ്മിലുള്ള പ്രശ്നങ്ങളിൽ മോൻസൺ ഇടപെട്ടിരുന്നു: അമൃതയുടെ അഭിഭാഷകൻ

Advertisement