മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് നടി സ്റ്റെഫി ലിയോൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹിറ്റ് പരമ്പരയായ അഗ്‌നിപുത്രി എന്ന സീരിയലിലാണ് സ്റ്റെഫി ആദ്യമായി അഭിനയിക്കുന്നത്. സീരിയലിലെ സ്റ്റെഫിയുടെ അഭിനയം ശ്രദ്ധിച്ചതോടെ പിന്നീട് മറ്റു സീരിയലുകളിൽ നിന്ന് അവസരം വന്നുതുടങ്ങി.
അരയന്നങ്ങളുടെ വീട്ടിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം മാത്രം മതി സ്റ്റെഫിയെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. സംവിധായകനും ഫോട്ടോഗ്രാഫറുമായ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. ഭർത്താവിന്റെ പൂർണപിന്തുണ കാരണമാണ് അഭിനയിക്കാൻ പറ്റുന്നതെന്ന് സ്റ്റെഫി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇരുവരുടേതും പ്രണയവിവാഹമായിരുന്നു . സ്റ്റെഫിയുടെ പേരിന് അവസാനമുള്ള ലിയോൺ കണ്ടിട്ട് പലരും തമാശയ്ക്ക് സണ്ണി ലിയോണിന്റെ ആരേലും ആണോയെന്ന് ചോദിക്കാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തിലാണ് ലിയോൺ തന്റെ ഭർത്താവിന്റെ പേരാണെന്നും താനും സണ്ണി ലിയോണുമായി യാതൊരു ബന്ധുവുമില്ലായെന്നും സ്റ്റെഫി പറഞ്ഞിരുന്നു
ആറോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റെഫി ഒന്ന് രണ്ട് സിനിമകളിലും വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റെഫി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. കളരിപ്പയറ്റ് പഠിക്കുന്നതിന്റെ ചിത്രങ്ങളാണ് സ്റ്റെഫി പോസ്റ്റ് ചെയ്തത്.
വാളും പരിചയും കൈയിലെടുത്ത് പല തരത്തിലുള്ള മെയ്യടവുകൾ കാണിച്ചു നിൽക്കുന്ന സ്റ്റെഫിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആയോധന കലകളായ കളരി, വൂഷു, കരാട്ടെ എന്നിവ പഠിച്ച സ്റ്റെഫി കളരിയിൽ വീണ്ടും പരിശിലനം തുടങ്ങാൻ പോവുകയാണ്.
അതേ സമയം നിരവധി കമൻരുകളാണ് സ്റ്റെഫിയുടെ ഫോട്ടോയ്ക്ക് കിട്ടുന്നത്. ഇതാര് ഉണ്ണിയാർച്ചയോ എന്നാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത്.