ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആയിരുന്നു നാലാം സീസണിൽ ഒരു ഒരു വനിത മത്സരാർഥി വിന്നർ ആയത്. നാലാം സീസണിലെ ശക്തയായ മത്സരാർഥി ആയിരുന്ന നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ആണ് ചരിത്രം തിരുത്തിക്കുറിച്ചത്.
ബിഗ് ബോസിലെ ഗെയിമുകളോടും ടാസ്‌കിനോടും നൂറ് ശതമാനം നീതി പുലർത്തിയിരുന്നു ദിൽഷ.
അതേ സമയം ദിൽഷയുടെ വിജയം അർഹിക്കാത്തത് ആണെന്ന ആരോപണവും വന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുള്ള സൈബർ അക്രമണമാണ് ദിൽഷയ്ക്കും കുടുംബത്തിനും നേരിടേണ്ടതായി വന്നത്.
ഇതേ പറ്റി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ദിൽഷ ഇപ്പോൾ. ഷോ യ്ക്ക് മുൻപും ശേഷവും തനിക്ക് വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ല. എന്റെ വ്യക്തിത്വം അന്നും ഇന്നും ഒരുപോലെ ആണ്. ഞാൻ എന്ന വ്യക്തി എന്താണോ അങ്ങനെ തന്നെ ആയിരിക്കാനും മുന്നോട്ട് പോകാനുമാണ് ആഗ്രഹിക്കുന്നത്.
പിന്നെ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ദിൽഷ പറയുന്നു. ഞാനിപ്പോൾ കുറച്ച് ബോൾഡായതായി തോന്നുന്നു. മുൻപ് ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. തുടർച്ചയായി പ്രശ്‌നങ്ങൾ വരുമ്ബോൾ സ്വഭാവികമായും നമുക്ക് ധൈര്യം കൂടുമെന്ന് ദിൽഷ പറയുന്നു.
അതേ സമയം സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപവും വ്യാജ പ്രചരണങ്ങളും രൂക്ഷമായി കൊണ്ടിരിക്കുക ആണ്. വിചാരിക്കാത്ത ഒരുപാട് പ്രശ്‌നങ്ങളിലൂടെ ആണ് കടന്ന് പോവുന്നത്. ആദ്യമൊക്കെ ഇതെല്ലാം വേദനിപ്പിച്ചെങ്കിലും ഇപ്പോൾ അത് നേരിടാൻ സാധിക്കുന്നുണ്ടെന്നും ദിൽഷ കൂട്ടിച്ചേർത്തു. തന്നെ ഏറ്റവും അസ്വസ്ഥപ്പെടുത്തിയ സംഭവത്തെ കുറിച്ചും ദിൽഷ പറഞ്ഞു.
ദിൽഷ 70 ലക്ഷത്തിന്റെ കാർ വാങ്ങി എന്നതായിരുന്നു ഒരു പ്രചരണം. അത് മുൻനിർത്തി ചർച്ചകൾ വന്നു. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിൽ നിരവധി വീഡിയോകളെത്തി. തുടർന്ന് സൈബർ അ ക്ര മ ണവും. എനിക്ക് ഇല്ലാത്തൊരു വാഹനത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന്് ഓർക്കണം. സകല അതിർ വരമ്പുകളും ഇക്കൂട്ടർ ലംഘിച്ചു.
അതൊക്കെ വിശ്വസിക്കുന്ന ആളുകളെ ഓർത്താണ് തനിക്ക് വിഷമമെന്ന് ദിൽഷ പറയുന്നു. ഞാനിപ്പോൾ യൂട്യൂബ് തുറക്കാറില്ല. കാരണം എനിക്ക് വരുന്ന വീഡിയോയിൽ കൂടുതലും എന്നെ കുറിച്ചുള്ളതാണ്. അതിൽ പലതും ഞാൻ പോലും അറിയാത്ത കാര്യങ്ങളാണെന്നും താരം സൂചിപ്പിക്കുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തു.
ഞാൻ വിവാഹം കഴിക്കാത്തതിൽ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാർക്ക് ആണെന്ന് മനസിലാക്കാൻ ആയി. കരിയറിനാണ് ഇപ്പോൾ പ്രധാന്യം കൊടുക്കുന്നത്. വിവാഹം സമയം ആകുമ്പോൾ സംഭവിക്കും എന്നും ദിൽഷ പറയുന്നു. എല്ലാത്തിനും കരുത്തായി കുടുംബം കൂടെയുണ്ടെന്ന സന്തോഷവും ദിൽഷ പങ്കുവെച്ചു.
ഏതൊരു അവസ്ഥയിലും മുന്നോട്ട് പോകാൻ തന്നെ പ്രേരിപ്പിക്കുന്നത് അവരാണ്. ലോകത്ത് ആര് തനിക്കെതിരെ നിന്നാലും കുടുംബം എന്നെ വിശ്വസിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുമെന്ന് വിശ്വസമുണ്ടെന്നും ദിൽഷ പറയുന്നു.