ദുബായ്: ദുബായ് മെഹ്ഫിൽ ഗ്രൂപ്പ് ഇന്റർനാഷണൻ നടത്തിയ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയുടെ അവാർഡ് നൈറ്റ് ഓഗസ്റ്റ് 27ന് ദുബായ് ഷേഖ് സായിദ് റോഡിലുള്ള ക്രൗൺ പ്ലാസ്സാ ഹോട്ടലിൽ വച്ച് നടന്നു. മികച്ച സംവിധായകൻ:രാജേഷ് ഇരുളം (തിരിവുകൾ) മികച്ച ചിത്രം: കാപ്പുകോൽ.
മികച്ച നടൻ: മികച്ച തിരക്കഥ : സുനീർ പാലാഴി (ചായപ്പൊടിയും പഞ്ചസാരയും), മികച്ച നടി: വർഷ (വാമിക) മികച്ച ബാലതാരം: സംഘമിത്ര (വാവ )മികച്ച ഛായഗ്രഹണം :ഡാനിഷ് തെക്കേമാലി, മികച്ച പശ്ചാത്തല സംഗീതം: സാജൻ കെ രാമൻ ( h2o).
മികച്ച മേക്കപ്പ് :മണി തേലക്കാട്, മികച്ച കല സംവിധാനം: മജീദ് കെ പി ആർ ( കാപ്പുകോൽ ) എന്നിവർക്ക് വിവിധ അവാർഡുകൾ സമ്മാനിച്ചു.
നിക്കോൺ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ശ്രീ നരേന്ദ്രമേനോൻ, NTV ചെയർമാൻ ശ്രീ മാത്തുക്കുട്ടി എന്നിവർ മുഖ്യാഥിതികളായ വേദിയിൽ ECH, Lexar, Purple Ocean എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു, അവാർഡ് ജേതാക്കൾ മെഹ്ഫിന്റെ പുരസ്‌കാരം UAE യിൽ നിന്നും അവയ്ക്കുലഭിച്ച മികച്ച അംഗീകാരമായി വിലയിരുത്തി മെഹിഫിൽ ഗ്രൂപ്പിനെ പ്രശംസിച്ചു.
ഇനിയും വരും വർഷങ്ങളിൽ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നിക്കോണും, NTV യും മെഹ്ഫിൽ ഗ്രൂപ്പിനും ഹ്രസ്വ ചലച്ചിത്ര മേഖലയ്ക്കും എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു.