ഭർത്താവ് രൺവീർ 23 ചുംബന സീനുകൾ ഉള്ള സിനിമയിൽ അഭിനയിച്ചപ്പോൾ അതിലുമേറെ ചുംബനങ്ങളുള്ള സിനിമയിൽ വേഷമിട്ട് ദീപിക പദുക്കോൺ, സംഭവം ഇങ്ങനെ

703

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ദീപിക പദുക്കോൺ. ബോളിവുഡ് യുവ സൂപ്പർതാരം രൺവീർ സിംഗിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇരുവരും 2018 ലാണ് വിവാഹിതരാവുന്നത്. 2016 ലായിരുന്നു ആദ്യം കണ്ടുമുട്ടുന്നത്. അതിന് ശേഷമാണ് ഇരുവരും ഇഷ്ടത്തിലായത്.

ഇപ്പോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും. ദീപിക രൺവീർ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷം പൂർത്തിയാവാൻ പോവുകയാണ്. 2018 ഒക്ടോബറിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി താരവിവാഹം നടക്കുന്നത്. വിവാഹശേഷവും ഇരുവരും സിനിമാലോകത്ത് സജീവമായി പ്രവർത്തിക്കുകയായിരുന്നു. വിവാഹത്തിനും മുൻപ് ഇരുവരും വ്യക്തിപരമായ കാര്യങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമൊക്കെ ഇടപെടാറുണ്ടായിരുന്നു.

Advertisements

ഇരുവരും പരിചയത്തിലായ സമയത്തായിരുന്നു രൺവീർ കപൂറിന്റെ ബേഫിക്രെ എന്ന സിനിമയുടെ ചിത്രീകരണം നടന്നത്. രൺവീർ സിംഗിന് ഒപ്പം വാണി കപൂർ നായിക ആയിട്ടെത്തിയ ഈ ചിത്രം ബോക്സോഫീസിൽ പരാജയം ആയിരുന്നെങ്കിലും രൺവീർ സിംഗും വാണി കപൂറും തമ്മിലുള്ള കെമിസ്ട്രി ചർച്ചയായിരുന്നു. ചിത്രത്തിൽ നായികയും നായകനും തമ്മിൽ ഇരുപത്തിമൂന്നോളം സീനുകളിൽ ചുംബിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

Also Read
ഉർവ്വശീ നീയൊരു വനലതയായ് എന്ന പാട്ട് ഇപ്പോൾ ഞാൻ പാടിയാൽ അവർ എന്നെ വെറുതെ വിടുമോ: തുറന്നു ചോദിച്ച് മനേജ് കെ ജയൻ

പിൽക്കാലത്ത് ഭർത്താവായ രൺവീറിന്റെ ഈ സിനിമയെ കുറിച്ചും അതിലെ സീനുകളെ കുറിച്ചും ദീപികയോട് ചോദിച്ചിരുന്നു. സിനിമയുടെ തിരക്കഥ ആവശ്യപ്പെടുകയാണെങ്കിൽ ഒരു നടൻ അത്തരം രംഗങ്ങളിൽ അഭിനയിക്കുക തന്നെ വേണം എന്നായിരുന്നു നടിയുടെ മറുപടി. അതിലൊന്നും തനിക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ല.

കാരണം അതിന് മുൻപ് താനും അതിലുമേറെ ചുംബന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അതിലൊരു കുഴപ്പവും ഇല്ലെന്നായിരുന്നു ദീപിക സൂചിപ്പിച്ചത്. നിലവിൽ ലോക്ഡൗൺ പ്രതിസന്ധികൾ വരുന്നതിനാൽ ഇരുവരും മുംബൈയിലെ വീട്ടിലാണുള്ളത്. ഒഴിവ് സമയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതും പതിവാണ്.

കൊവിഡ് കാലമായത് കൊണ്ട് സിനിമാ ചിത്രീകരണങ്ങളെല്ലാം പ്രതിസന്ധിയിൽ ആണെങ്കിലും ദീപികയും രൺവീറും പുതിയ സിനിമകൾ ഏറ്റെടുക്കുന്നതിന് മാറ്റം വരുത്തിയിട്ടില്ല. ചപ്പക്ക് എന്ന സിനിമയിലാണ് ഏറ്റവുമൊടുവിൽ ദീപിക അഭിനയിച്ചത്. കബീർ ഖാനിന്റെ 83 എന്ന ചിത്രത്തിൽ രൺവീറിനൊപ്പമാണ് ഇനി ദീപിക അഭിനയിക്കുന്നത്.

Also Read
ചോദ്യങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്, കമൽ ഹാസൻ ആണ് തന്റെ റോൾ മോഡൽ, ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല; രേഖ സതീഷ് പറയുന്നു

സ്പോർട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രം 1983 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ ചരിത്ര വിജയത്തെ ആസ്പദമാക്കി ഒരുക്കുന്നതാണ്. വമ്പൻ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായതാണ്. തിയറ്ററുകൾ തുറക്കുന്നതിന് അനുസരിച്ചായിരിക്കും റിലീസ് തീരുമാനിക്കുക.അതേ സമയം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്നും ദീപിക പുറത്തായെന്ന വാർത്തയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ബൈജു ബവ്ര എന്ന ചിത്രത്തിൽ നിന്നുമാണ് നടിയെ പുറത്താക്കിയത്. ചിത്രത്തിൽ രൺവീർ സിംഗ് ആണ് നായകൻ ആവുന്നത്. ഭർത്താവിന് കൊടുക്കുന്ന പ്രതിഫലം തന്നെ തനിക്കും വേണമെന്ന നടിയുടെ നിർബന്ധത്തെ തുടർന്നാണ് ദീപികയെ പുറത്താക്കാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ദീപിക എങ്കിലും രൺവീറിന് കൊടുക്കുന്നത് തന്നെ മതിയെന്നും അതിൽ ഒരു പൈസ പോലും കുറവോ കൂടുതലോ വേണ്ടെന്ന് പറഞ്ഞതായിട്ടുമാണ് റിപ്പോർട്ട്.

മുൻപും ഭാര്യയും ഭർത്താവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങളെല്ലാം വിജയിച്ചതോടെ ഏറ്റവും താരമൂല്യം ഉള്ളവരായി മാറിയിരുന്നു.പ്രതിഫലം സംബന്ധിച്ച് ദീപിക പുതിയ നിലപാട് എടുത്തതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് സിനിമാ പ്രേമികൾ. എന്തായാലും താരങ്ങളെ വീണ്ടും ഒരുമിച്ച് കാണണമെന്ന ആഗ്രഹത്തിലാണ് ആരാധകർ.

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ അനുശ്രി, കിടുക്കാച്ചി വീഡിയോ വൈറലാക്കി ആരാധകർ

Advertisement