പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി അപമാര്യാദയായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ. 17 വയസുകാരിയായ പെൺകുട്ടിയെ വിളിച്ചു വരുത്തി നിർബന്ധിച്ച് ബിക്കിനി ധരിപ്പിച്ച് ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ മറാത്തി സംവിധായകൻ മണ്ടർ കൽക്കർണിയാണ് അറസ്റ്റിലായത്.
നാടക നടനായ കുൽക്കർണി തിയേറ്റർ വർക്ക് ഷോപ്പ് നടത്താറുണ്ട്. അത്തരമൊരു വർക്ക് ഷോപ്പിനിടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
സംഭവം ഇങ്ങനെ: തന്റെ നാടകത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ആഗസ്റ്റ് 16 ന് ഫ്‌ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെൺകുട്ടിയ്ക്ക് ധരിക്കാൻ ചില വസ്ത്രങ്ങൾ നൽകുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയ്ക്ക് ധരിക്കാൻ ഒരു ബിക്കിനി നൽകുകയായിരുന്നു. ആദ്യം പെൺകുട്ടി അതിന് വഴങ്ങിയില്ലെങ്കിലും പിന്നീട് ധരിച്ചു. ഈ ചിത്രങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തുകയായിരുന്നു.
സംഭവം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾക്കെതിരെ ഐപിസി 354 പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കെതിരെയുളള അതിക്രമങ്ങക്കുള്ള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.