ഇങ്ങനയൊക്കെയാണോ ഉമ്മ വെക്കാൻ വരുന്നത്, ഷാനുവിനെ കളിയാക്കി സ്വാസിക

62

മിനിസ്‌ക്രീൻ സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായി നിൽക്കുന്ന നടിയാണ് സ്വാസിക. ഫ്‌ളവേഴ്‌സിലെ സീത എന്ന സീരയലിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവർന്ന ജോഡിയാണ് സ്വാസികയും ഷാനുവും.

സീരിയൽ പെട്ടന്ന് വമ്പൻ ഹൈപ്പിലേക്ക് പോവുകയും ലൈവ് കല്യാണ എപ്പിസോഡ് വന്നതോടും കൂടെയാണ് സീത എന്നും വാർത്തയായി മാറിയത്. സീത രാമൻ ബന്ധത്തിൽ നിന്നും സീത ഇന്ദ്രൻ റൊമാന്റിക് ട്രാക്കിലേക്ക് മാറുകയും വില്ലൻ നായകനായി മാറുകയും ചെയ്തതോടെ ആരാധകർ സീരിയലിനെ എറ്റെടുക്കുകയായിരുന്നു.

Advertisements

മലയാളം സീരിയലുകളിൽ പൊതുവെ അങ്ങനെ റൊമാന്റിക് രംഗങ്ങൾ കാണിക്കാറില്ല. കൂടുതലും പകയും മറ്റ് ബന്ധങ്ങളുമൊക്കെയായിട്ടായിരിക്കും കഥയുടെ പോക്ക്. അവിടെയാണ് സീത വ്യത്യസ്തമായത്. ഷാനുവുമായി നല്ല സൗഹൃദത്തിലായിരുന്നതിനാൽ റൊമാന്റിക് ട്രാക് വന്നപ്പോൾ അത് ഈസിയായി ചെയ്യാൻ പറ്റിയെന്നും സ്വാസിക പറയുന്നു.
ഷാനുവുമായുള്ള കെമിസ്ട്രിയാണ് റൊമാന്റിക് രംഗങ്ങളിൽ സഹായകമായത്. നല്ലൊരു കംഫർട്ട് സോണുണ്ടാക്കിയെടുത്തിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സജഷൻസൊക്കെ കൊടുക്കാറുണ്ട്. എന്ത് വേണമെങ്കിലും ഷാനുവിനോട് പറയാം, എങ്ങനെ എടുക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലായിരുന്നു.

ചില സീനുകൾ എടുക്കാൻ സമയമാകുമ്പോൾ ഇങ്ങനയൊക്കെയാണോ ഉമ്മ വെക്കാൻ വരുന്നത്, എന്നൊക്കെ പറഞ്ഞ് താൻ ഷാനുവിനെ കളിയാക്കാറൊക്കെയുണ്ടായിരുന്നുവെന്ന് സ്വാസിക പറയുന്നു. വമ്പൻ ഹിറ്റായി മാറിയ സീരിയൽ ഈ അടുത്തിടെയ്ക്കാണ് അവസാനിച്ചത്.

Advertisement