മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന സംവിധായകൻ ആണ് വിജി തമ്പി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ സിനിമയാണ് കുടുംബകോടതി. ശശിധരൻ ആറാട്ടുവഴിയായിരുന്നു സിനിമയ്ക്ക് തിരക്കഥയെഴുതിയത്.
വിഎസ് സുരേഷ് നിർമിച്ച ചിത്രത്തിൽ ഇന്നസെന്റ്, ദിലീപ്, അശോകൻ, കൽപ്പന, ജ?ഗതി, മോഹനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു അച്ഛന്റേയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളുടേയും ജീവിതത്തിലൂടെ ആണ് സിനിമയുടെ കഥ പോകുന്നത്. റോബിൻ നർമ്മവും സെന്റിമെൻസും എല്ലാം കലർന്ന സിനിമ അക്കാലത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ചിരിപ്പിച്ച സിനിമ കൂടിയായിരുന്നു.
സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ചില രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ നിർമാതാവായ വിഎസ് സുരേഷ് മാസ്റ്റർബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ചെറിയ പൈസ മുടക്കി എടുത്ത സിനിമയായിരുന്നു. എല്ലായിടത്തും കണ്ണ് എത്തിയില്ലെങ്കിൽ പറ്റിക്കപ്പെടും. നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ, സംവിധായകൻ തുടങ്ങിയവർ ഒന്നിച്ച് നിന്നാൽ സിനിമയിലെ അധിക ചെലവ് ഇല്ലാതാക്കാൻ പറ്റും.
നാളെയെടുക്കുന്ന ഷോട്ടിനെ കുറിച്ച് തലേ ദിവസം ചർച്ച നടക്കും. ഒരു വലിയ വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ചർച്ചയ്ക്കിടെ സംവിധായകൻ പറഞ്ഞു മതിലില്ലാത്ത ഭാഗങ്ങളിൽ മതിൽ കെട്ടണമെന്ന്. കാരണമായി പറഞ്ഞത് ക്ലൈമാക്‌സിൽ വില്ലൻ വരുമ്പോൾ ഇടിച്ച് തെറിപ്പിക്കാനാണ് എന്നാണ്. കുറച്ച് നീളത്തിൽ മതികെട്ടണം. അതിന് നല്ല പണം ചിലവാകും.
അവസാനം സംസാരിച്ച് ആ വിടവ് പട്ടികവെച്ച് അടിച്ച് പരിഹരിച്ചു. ഒരിക്കൽ ദിലീപ് വന്ന് പറഞ്ഞു ഫുട്പാത്തിൽ നിന്നെങ്കിലും രണ്ട് ഷർട്ട് വാങ്ങിത്തരാൻ. കാരണം കോസ്റ്റ്യൂം കുറവായിരുന്നു.ചിലപ്പോൾ അവർ അവരുടെ തന്നെ വസ്ത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്. ചിലപ്പോൾ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കും. അവസാനം ദിലീപിന്റെ വർത്തമാനം കേട്ട് ഷർട്ട് വാങ്ങി കൊടുത്തു.
അങ്ങനെയൊക്കെ ചില സംഭവങ്ങൾ ഈ സിനിമയുടെ ഷൂട്ടിങിൽ നടന്നിരുന്നു. അമ്പിളി ചേട്ടനെ ഗുരുവായൂരിലെ സെറ്റിൽ നിന്നും കൂട്ടികൊണ്ട് വന്നാണ് അഭിനയിപ്പിച്ചിരുന്നത്. അതിന്റെ പേരിൽ രാജസേനൻ പോലും അമ്പിളി ചേട്ടനോട് കുറേക്കാലം മിണ്ടാതായിരുന്നു. മേലെപറമ്പിൽ ആൺവീട് സിനിമയൊക്കെ കഴിഞ്ഞ ശേഷണാണ് അമ്പിളി ചേട്ടനുമായുള്ള രാജസേനന്റെ പിണക്കം മാറിയത്.
കുടുംബക്കോടതിയിൽ അഭിനയിക്കുമ്പോൾ നായകൻ എന്ന നിലയിൽ ദിലീപിന്റെ തുടക്ക സമയമായിരുന്നു. 1996 കല്യാണ സൗഗന്ധികം മുതൽ ഈ പുഴയും കടന്ന് എന്ന സിനിമ വരെ ആറോളം ചിത്രങ്ങൾ ദിലീപിന്റേതായി തിയേറ്ററിൽ എത്തിയിരുന്നു. അതേ സമയം കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. ചിത്രത്തിൽ ഉർവശിയായിരുന്നു നായികയായത്. നാദിർഷയായിരുന്നു സംവിധാനം.
ദിലീപിനെ വെച്ച് നാദിർഷ ചെയ്ത ആദ്യ സിനിമയും കേശു ഈ വീടിന്റെ നാഥനാണ്. അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥനാണ്. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. നിർമാതാവ് എൻ.എം ബാദുഷയാണ്.