സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗീതാ വിജയൻ. ഇൻ ഹരിഹർ നഗറിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും ഒക്കം ഗീതാ വിജയൻ എത്തിയിരുന്നു.
ഇപ്പോൾ തനിക്ക് ഒരു സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഗീതാ വിജയൻ. ചിലരുടെ ആവശ്യങ്ങളോട് നോപറഞ്ഞതിന് തനിക്ക് നിരവധി സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും താരം പറയുന്നു. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഗീത വിജയന്റെ തുറന്നു പറച്ചിൽ.
സിനിമയിൽ എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചതിന്റെ പേരിൽ പല പ്രൊജക്ടുകളും നഷ്ടമായിട്ട് ഉണ്ടെന്നാണ് ഗീത വിജയൻ പറയുന്നത്. മോശമായി ആരെങ്കിലും പെരുമാറിയിൽ ഉടൻ ഞാൻ പ്രൊഡ്യൂസറെ അറിയിക്കും. അല്ലേങ്കിൽ പ്രൊഡക്ഷൻ കൺട്രോളറോട് കാര്യം പറയുമെന്നും ഗീത വിജയൻ പറയുന്നു.
എന്നാൽ ചിലപ്പോൾ അവർക്ക് പ്രശ്നം പരിഹരിക്കാൻ സാധിച്ചെന്ന് വരില്ലെന്നും അങ്ങനെ വരിക ആണെങ്കിൽ താൻ ആ സിനിമയിൽ നിന്നും പിന്മാറുമെന്നാണ് ഗീത പറയുന്നത്. ഇത്തരം സംഭവങ്ങൾ താൻ മനസിൽ കൊണ്ട് നടക്കാറില്ലെന്ന് പറയുന്ന ഗീത വിജയൻ എന്തിനാാണ് ഏതോ ഒരുത്തൻ മോശമായി പെരുമാറിയതിന് താൻ വിഷമിക്കുന്നത് എന്നാണ് ചോദിക്കുന്നത്.
നടിമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലാ എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ട് ഉണ്ടെങ്കിൽ അത് ശുദ്ധ നുണ ആണെന്നാണ് ഗീത അഭിപ്രായപ്പെടുന്നത്. പിന്നാലെ താരം തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ്. 1992ൽ ഒരു സിനിമ ചെയ്യുമ്പോഴായിരുന്നു സംഭവം.
ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. നല്ല സംവിധായകൻ ആയിരുന്നു.അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകൾ അയാൾ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. തന്നോട് ഒരു തരത്തിൽ പെരുമാറുന്നു.
കാര്യം നടക്കാതെ വന്നതോടെ അയാൾ തന്നോട് സെറ്റിൽ വച്ച് അനാവശ്യമായി ചൂടാകുമായിരുന്നു എന്നും ഗീത വിജയൻ ഓർക്കുന്നുണ്ട്. ഇത് തുടർന്നപ്പോൾ ഞാൻ നോ പറഞ്ഞു. ഇങ്ങനെ ആണെങ്കിൽ ഞാൻ ഈ പ്രൊജക്ട് വിടുകയാണെന്ന് പറഞ്ഞുവെന്ന് ഗീത വ്യക്തമാക്കുന്നു. സിനിമയുടെ നിർമ്മാതാവും വിതരണക്കാരനും തന്നോട് സൗഹൃദത്തോടെ ആണ് പെരുമാറിയതെന്നും ഗീത ഓർക്കുന്നുണ്ട്.
അവരോട് കാര്യങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നുവെന്ന് ഗീത ഓർക്കുന്നു. ഒടുവിൽ ഞങ്ങൾ പ്രശ്നം പരിഹരിക്കാം ഗീത ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞ് അവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും ഗീത ഓർക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ദുരനുഭവങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ തനിക്ക് ഒരു വർഷം നാലഞ്ച് സിനിമകൾ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും ഗീത വിജയൻ വ്യക്തമാക്കുന്നു.