എസ്എഫ്‌ഐ ക്കാരനായാണ് ഞാനവിടെ കയറുന്നത്, അവിടുത്തെ ഏറ്റവും വലിയ ജാഥയുടെ പിന്നിൽ ഭയങ്കര രസത്തിൽ നടക്കുന്ന ആളായിട്ടാണ് മോഹൻലാലിനെ ആദ്യം കാണുന്നത്: ഷാജി കൈലാസ്

285

ഡോക്ടർ പശുപതി എന്ന തമാശ ചിത്രത്തിലൂടെ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ അമരക്കാരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സൂപ്പർ താരങ്ങളേയും യുവനിരയേയും വെച്ച് നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളായ ആറാം തമ്പുരാനും നരസിംഹവും എല്ലാം ഷാജി കൈലാസ് ഒരുക്കിയവയാണ്. മോഹൻലാലിനെ വെച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ എന്ന ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുയാണ്.

Advertisements

അതേ സമയം ഇപ്പോഴിതാ താൻ ആദ്യമായി ആക്ഷൻ പറഞ്ഞത് മോഹൻലാലിനെ വച്ചായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാജി കൈലാസ്. ബാലു കിരിയത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നപ്പോഴാണ് അവസരം വന്നതെന്ന് അദ്ദേഹം പറയുന്നു.

എംജി കോളേജിലെ പഠനകാലം മുതൽ തന്നെ മോഹൻലാലിനെ അറിയാമായിരുന്നെന്നും, ഭയങ്കര രസത്തിൽ നടക്കുന്ന ഒരാൾ എന്ന നിലയിൽ ഏറെ കൗതുകത്തോടെയാണ് മോഹൻലാലിനെ കണ്ടതെന്ന് ഷാജി കൈലാസ് പറയുന്നു. എംജി കോളേജിൽ എസ് എഫ് ഐക്കാരനായാണ് ഞാൻ കേറുന്നത്. അവിടുത്തെ ഏറ്റവും വലിയ ജാഥയുടെ പിന്നിൽ പോകുന്നയാളായിട്ടാണ് മോഹൻലാലിനെ ആദ്യം ഞാൻ കാണുന്നത്.

Also Read
ബാലതാരമായി എത്തി സീരിയലില്‍ തിളങ്ങി ഐശ്വര്യ ദേവി, വിവാഹ ശേഷം പുതിയ സന്തോഷം പങ്കുവെച്ച് താരം

ഭയങ്കര രസത്തിൽ നടക്കുന്ന ഒരാൾ. സെക്രട്ടറിയേറ്റിന്റെ മുമ്ബിലായിരുന്നു പലപ്പോഴും അദ്ദേഹവും ഗ്യാംങ്ങും നിന്നിരുന്നത്. ബാലു കിരിയത്ത് സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് പിന്നീട് മോഹൻലാലിനെ ഞാൻ കാണുന്നത്.

എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസിലായി. അല്ല, വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നത് എന്നായിരുന്നു ആദ്യ ചോദ്യം. അന്നൊക്കെ ആരും അറിയാതെ സിനിമയിലേക്ക് വണ്ടി കേറുന്ന ശീലം പൊതുവെയുണ്ടായിരുന്നു.

അവിടെ മുതൽ തുടങ്ങിയതാണ് മോഹൻലാലുമായുള്ള സൗഹൃദം. ആദ്യമായി ഞാൻ ആക്ഷൻ പറഞ്ഞത് മോഹൻലാലിനെ വച്ചാണ്’. നല്ല കഥയുണ്ടെങ്കിൽ ഏതു സമയത്തും നമുക്ക് സിനിമ ചെയ്യാമെന്ന വാക്ക് തനിക്ക് മോഹൻലാൽ തന്നിട്ടുണ്ടെന്നും ഷാജി കൈലാസ് പറയുന്നു.

Also Read
തൊണ്ണൂറുകളിലെ സിനിമയില്‍ സജീവ സാന്നിധ്യം, പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി വിവാഹം, പിന്നാലെ വിവാഹമോചനം; നടി രമശ്രീയുടെ ജീവിതം അറിയാം

Advertisement