മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് തെന്നിന്ത്യൻ താരസുന്ദരി നടി നിത്യാ മേനോൻ. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകരുടെ തന്നെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ വലിയ ഒരു ആരാധകവൃന്ദത്തെ തന്നെ നടി സ്വന്തമാക്കിയിട്ടുണ്ട്. ബാലതാരമായി 1988ലാണ് നിത്യ സിനിമയിൽ ചുവടുവെപ്പ് നടത്തുന്നത്.
ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7ഓ ക്ലോക്കിൽ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങി. ഇപ്പോൾ ജീവിതത്തിൽ തനിക്ക് കേൾക്കേണ്ടി വന്ന ഗോസ്സിപ്പുകളെ കുറിച്ചും. കഥാപാത്രങ്ങളുെട തെരെഞ്ഞെടുപ്പുകളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.
അതേ സമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയാണ് നടി നിത്യാ മേനോനും മലയാളത്തിലെ ഒരു യുവനടനും വിവാഹിതരാവാൻ പോകുന്നു എന്നത്. വാർത്ത എത്തിയതിന് പിന്നാലെ ഇതിന്റെ സത്യാവസ്ഥ അറിയാതെ താരത്തിന് ആശംസകളുമായി ആരാധകർ എത്തിയിരുന്നു.
എന്നാൽ ആരാധകരുടെ അന്വേക്ഷണങ്ങൾ കൂടിയപ്പോൾ വാർത്തയിലെ സത്യാവസ്ഥ പറഞ്ഞ് നടി തന്നെ രംഗത്ത് വന്നിരുന്നു. വിവാഹത്തെ സംബന്ധിച്ചു പുറത്തു വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നാണ് നിത്യ മേനോൻ പറഞ്ഞത്. വിവാഹം ചിത്രീകരിക്കാൻ താൽപര്യമുണ്ടെന്നും വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും താരം അഭ്യർത്ഥിച്ചു.
Also Read
വയർ മറച്ചുപിടിക്കാൻ ശ്രമിച്ച് വിദ്യാ ബാലൻ, താരം ഗർഭിണി ആണെന്ന് ആരാധകർ, വീഡിയോ വൈറലാകുന്നു
ഇതിനിടയിൽ തന്റെ വിവാഹ വാർത്തകളെ കുറിച്ച് ക്ലബ് എഫ് എമ്മിന്റെ ക്ലബ് സ്റ്റുഡിയോയിൽ സംസാരിച്ച നിത്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ വിവാഹ വാർത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താൽ ഗർഭിണി ആണെന്നുവരെ കഥകൾ പ്രചരിക്കും എന്നാണ് നിത്യ പറഞ്ഞത്. നടീനടന്മാർ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകൾക്ക് മനസിലാവില്ല.
ഞാൻ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗർഭിണി ആണെന്നൊക്കെ കഥകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണമെന്നും അവർ പറഞ്ഞു. അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകൾ പതിവായി ഞാൻ എടുക്കാറുണ്ടെന്നും നിത്യ പറയുന്നു. എന്നെത്തന്നെ തിരിച്ചു പിടിക്കാൻ അത്തരത്തിലൊരു സമയം എനിക്ക് ആവശ്യമാണ്. എനിക്ക് റോബട്ടിനെ പോലെ തുടർച്ചയായി ജോലി എടുക്കാൻ സാധിക്കില്ലെന്നും നിത്യ മേനോൻ പറയുന്നു.
അതേസമയം നവാഗതയായ ഇന്ദു വിഎസ് ഒരുക്കുന്ന 19 (1) (എ) ആണ് നിത്യാ മേനോൻ നായികയായെത്തുന്ന പുതിയ മലയാളചിത്രം. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒടിടി റിലീസായാണ് ചിത്രമെത്തിയത്.