ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ ട്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ എന്നെ വിവാഹം കഴിച്ചു, തന്റേത് ബാല വിവാഹമായിരുന്നു എന്ന് നടി പൊന്നമ്മ ബാബു

1516

മലയാള സിനിമയിൽ സഹനടിയായും അമ്മനടിയായും ചേച്ചിയായും ഒക്കെ തിളങ്ങിയ താരമാണ് നടി പൊന്നമ്മ ബാബു. നാടക രംഗത്തുനിന്നാണ് പൊന്നമ്മ ബാബു സിനിമയിൽ എത്തിയത്. അമ്മയായും ചേച്ചിയായും നെഗറ്റീവ് ഷേഡുളള മറ്റു കഥാപാത്രങ്ങളും നടിയുടെ കരിയറിൽ പുറത്തിറങ്ങി. കോമഡി വേഷങ്ങളും അമ്മകഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന നടിയാണ് പൊന്നമ്മ ബാബു.

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുളള സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ പ്രധാന്യമുളള റോളുകൾ പൊന്നമ്മ ബാബു ചെയ്തു. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങളും ചെയ്ത് നടി പ്രേക്ഷക പ്രശംസ നേടി.

Advertisements

തടി കൂടുതലുള്ളതാണ് പൊന്നമ്മയുടെ ഐഡിന്റിറ്റി. ഇത്രയും തടിയും കൊണ്ട് ജീവിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചാൽ താൻ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയതെന്ന് പൊന്നമ്മ പറയും. സംവിധായകൻ ലോഹിതദാസിന്റെ നിർദ്ദേശപ്രകാരം ഭക്ഷണം കഴിച്ച് കഴിച്ചാണ് തടി വർദ്ധിപ്പിച്ചത്. പക്ഷേ ആ സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോവുകയായിരുന്നു.

Also Read
തന്റെ ഭർത്താവുമായി വീണ്ടും അടുക്കാൻ ശ്രമിച്ച മുൻ ഭാര്യയെ കായികമായി കൈകാര്യം ചെയ്ത് രവീണ ടണ്ടൻ, സംഭവം ഇങ്ങനെ

വെള്ളിത്തിരയ്ക്ക് പുറമേ മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമായതോടെ വമ്പൻ ജനപ്രീതി നേടിയെടുത്തു. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ നാടക ട്രൂപ്പിലേക്ക് എത്തപ്പെട്ടതാണ് പൊന്നമ്മയുടെ ജീവിതം മാറി മറിയാൻ കാരണമായത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. ഇപ്പോഴിതാ ആദ്യ നാടകം കഴിഞ്ഞതിന് പിന്നാലെ താനൊരു കുടുംബിനിയായി മാറുകയായിരുന്നു എന്ന് പറയുകയാണ് പൊന്നമ്മ ബാബു.

മനോരമയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലൂടെയാണ് നാടകട്രൂപ്പിന്റെ മാനേജരായ ബാബുവിനെ വിവാഹം കഴിച്ചതിനെ കുറിച്ചും പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ സജീവമായതിനെ കുറിച്ചും പൊന്നമ്മ വ്യക്തമാക്കുന്നത്. ഭർത്താവായ ബാബുവിനെ ആദ്യം കണ്ട നിമിഷവും ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായതിനെ കുറിച്ചും ഒക്കെ നടി വ്യക്തമാക്കി.

അതൊരു ബാല വിവാഹമായിരുന്നെന്ന് പൊന്നമ്മ ബാബു. പാല സെന്റ് മേരീസ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. മുട്ടു പാവാടയിട്ട് നക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കിൽ കിടന്നുറങ്ങിയത് വീട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തത് കൊണ്ടാണെന്നാണ് നടി പറയുന്നത്.

ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ ട്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ എന്നെ വിവാഹം കഴിച്ചു. അന്നതൊരു ബാല വിവാഹമായിരുന്നു. പിന്നീട് പതിനെട്ട് വർഷം നാടകത്തിൽ അഭിനയിച്ചില്ല. ഇളയമകൾക്ക് രണ്ട് വയസുള്ളപ്പോൾ പൂഞ്ഞാർ നവധാരയിൽ വീണ്ടും നടിയായി. ബാബു ചേട്ടൻ അപ്പോഴെക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി. 2000 ത്തിൽ മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് ബാബു ചേട്ടനായിരുന്നു.

Also Read
ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ, രേവതിയും സുഹാസിനിയും അടുത്ത കൂട്ടുകാർ, തുറന്നു പറഞ്ഞ് ശോഭന

പൂജയുടെ തുടക്കത്തിൽ ഞാനാണ് ദേവയാനി. അന്നിത്ര വണ്ണമില്ല. സ്റ്റേജിലൊക്കെ അടിപൊളിയായി നൃത്തം ചെയ്യും. നിസാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പടനായകനാണ് ആദ്യ സിനിമ. പിന്നെ നിരവധി സിനിമകൾ. എല്ലാവരും നാടകത്തിൽ നിന്ന് സീരിയൽ വഴി സിനിമയിൽ ത്തുമ്പോൾ ഞാൻ സിനിമ വഴി സീരിയലിൽ വന്നതാണെന്ന് പൊന്നമ്മ ബാബു പറയുന്നു. ജോഷി സാറിന്റെ തന്നെ പതിനേഴ് സിനിമകൾ താൻ ചെയ്തിട്ടുണ്ട്.

സിബി സാർ പറഞ്ഞാണ് ലോഹി സാറിനെ കാണാൻ പോവുന്നത്. അതാണ് ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയതെന്നും നടി സൂചിപ്പിക്കുന്നു. ഉദ്യാനപാകലനിൽ ഞാൻ മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിച്ചു. ഭൂതക്കണ്ണാടിയിലും മമ്മൂട്ടിയുടെ ചേച്ചിയാകാൻ വിളിച്ചു. അൽപം കൂടി തടി കൂട്ടണമെന്ന് ലോഹി സാർ പറഞ്ഞിരുന്നു. ഞാൻ മട്ടൻസൂപ്പ് പരീക്ഷിച്ചു.

ഭക്ഷണത്തിൽ അന്നും ഇന്നും നിയന്ത്രണമില്ല. തടി കൂടിയപ്പോൾ സ്‌കൂട്ടറിൽ നിന്ന് മറിഞ്ഞ് വീണ് കൈയ്യെടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയിൽ അഭിനയിക്കാനുമായില്ല. തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാർക്കറ്റുണ്ടായെന്നും നടി വ്യക്തമാക്കുന്നു.

Advertisement