എടുത്തു ചാട്ടവും മുൻകോപവും ഒക്കെയുള്ള രാജുവിനെ നിയന്ത്രിച്ച് നിർത്തുന്ന ഒരേയൊരാൾ ആരാണെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരൻ

1078

സിനിമാ പ്രക്ഷകരായ മലയാളികൾക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച് സൂപ്പർ നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലികാ സുകുമാരൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ്. ഈ നടിയുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർ പലപ്പോഴും കാത്തിരിക്കാറുണ്ട്.

മക്കളായ ഇന്ദ്രജിത്തും പൃഥിരാജും മലയാള സിനിമയിലെ യുവ സൂപ്പർതാരങ്ങളാണ്. മക്കളെ കുറിച്ച് മിക്ക അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ വാചാലയാകാറുണ്ട്. ഏകദേശം ഒരേസമയത്താണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തിയത്. ഊമപെണ്ണിന് ഉരിയാടാ പയ്യനിൽ വില്ലൻ വേഷം ചെയ്താണ് ഇന്ദ്രജിത്ത് അഭിനയം തുടങ്ങിയത്.

Advertisements

രാജസേന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യം അഭിനയിച്ചതെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനമാണ് പൃഥ്വിരാജിന്റെ ആദ്യ സിനിമയായി പറയപ്പെടുന്നത്. ഇപ്പോൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായ രണ്ട് പേരും മികച്ച താരങ്ങളാണ്.

Also Read
ഉർവ്വശിയും മഞ്ജു വാര്യരുമൊക്കെ ചെയ്ത പോലുള്ള കഥാപാത്രങ്ങൾ ചെയ്യണം, വിജയ് സേതുപതിക്ക് ഒപ്പം അഭിനയിക്കണം: തുറന്നു പറഞ്ഞ് ദിവ്യ പ്രഭ

മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും പൃഥ്വിരാജും ഇന്ദ്രജിത്തും തിളങ്ങിയിട്ടുണ്ട്. കൂടൂതലും നായക വേഷങ്ങളിൽ പൃഥ്വിരാജ് സജീവമായപ്പോൾ നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഒക്കെ ഇന്ദ്രജിത്ത് എത്തി. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഇളയ മകൻ പൃഥ്വിരാജിനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരൻ തുറന്നു പറഞ്ഞിരുന്നു. തനിക്കുളള എറ്റവും വലിയ സന്തോഷം രണ്ട് നല്ല മരുമക്കളെ കിട്ടി എന്നതാണ് എന്ന് മല്ലിക സുകുമാരൻ പറയുന്നു. ഇന്ദ്രന്റെ സ്വഭാവത്തിന് നന്നായി ചേരുന്ന ആളാണ് പൂർണിമ. രാജുവിന് കുറച്ച് എടുത്തു ചാട്ടവും മുൻകോപവും ഒക്കെയുണ്ട്.

എന്നാൽ സുപ്രിയ മിടു മിടുക്കിയായിട്ട് അത് നിയന്ത്രിച്ചു നിർത്തുന്നു. അത് പുറത്തുകാണുന്ന പലർക്കും അറിയില്ല. സുപ്രിയ പഠിച്ചതും വളർന്നതുമൊക്കെ ഡൽഹിയിലാണ്. അപ്പോ സ്വഭാവികമായിട്ടും അറിയാമല്ലോ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്കുളളത്. മോള് കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്.

പൂർണിമയും ഈ പറഞ്ഞത് പോലെ കുറെ ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്. രണ്ട് പേർക്കും അവരുടെ ഭർത്താക്കന്മാരുടെ സ്വഭാവം മനസിലാക്കാൻ ഒരു പരസഹായം വേണ്ടി വന്നില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു. രാജുവിന് സുകുവേട്ടനെ പോലെ കുറച്ച് മുൻ കോപവും ദേഷ്യവും ഒക്കെയുണ്ട്. അത് പുറത്തു നിൽക്കുന്ന ആർക്കും അറിയില്ല.

Also Read
ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, ഹൃതിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കരീന കപൂർ

എല്ലാവരുടെയും വിചാരം രാജുവിനെ ഇങ്ങനെ ചുരുട്ടി കൈയ്യിൽ വെയ്ക്കാമെന്നാണ്. എനിക്ക് പറ്റത്തില്ല, എന്നിട്ടല്ലെ സുപ്രിയയ്ക്ക്. എന്നാൽ അത് വളരെ തന്മയത്വത്തോട് കൂടി, ക്ഷമയോട് കൂടി മോള് കൈകാര്യം ചെയ്യും. ഇന്ദ്രനും ദേഷ്യം ഉണ്ടാവാറുണ്ട്. എന്നാൽ ഇന്ദ്രന് പെട്ടെന്ന് ഒതുങ്ങും. എന്നാൽ രാജു കുറച്ച് സമയം എടുക്കും. പഴയ മൂഡിൽ ആവാൻ എന്നും മല്ലിക സുകുമാരൻ പറയുന്നു.

Advertisement