പുതിയ കിടിലൻ ആൽബവുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ആശംസകളുമായി ഇന്ദ്രജിത്തും പൂർണിമയും, ഏറ്റെടുത്ത് ആരാധകർ

28

അന്തരിച്ച് മുൻ സൂപ്പർതാരം സുകുമാരന്റെ കുടുംബം എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ്. കാരണം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം സെലിബ്രേറ്റികൾ ആണ് എന്നത് തന്നെയാണ്.

സുകുമാരന്റെ ഭാര്യ മല്ലികാ സുകുമാരൻ സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ്. മക്കൾ 2 പേരും മലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ്. മൂത്ത മകൻ ഇന്ദ്രജിത്ത് സ്വഭാവ നടനായും നായകനായും വില്ലനായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞങ്ങനെ നിൽക്കുകയാണ്.

Advertisements

ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമയും മലയാളികൾക്ക് സുപരിചിതയാണ്. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകരുടെ പ്രിയ താരപുത്രിമാരാണ്. നക്ഷത്രയ്ക്ക് അഭിനയത്തിലും പ്രാർത്ഥനയ്ക്ക് പാട്ടിലുമാണ് പ്രിയം.

Also Read
ഉർവ്വശിയും മഞ്ജു വാര്യരുമൊക്കെ ചെയ്ത പോലുള്ള കഥാപാത്രങ്ങൾ ചെയ്യണം, വിജയ് സേതുപതിക്ക് ഒപ്പം അഭിനയിക്കണം: തുറന്നു പറഞ്ഞ് ദിവ്യ പ്രഭ

സോഷ്യൽ മീഡിയകളിൽ സജീവരായ ഇന്ദ്രനും പൂർണിമയും മിക്കപ്പോഴും മക്കളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് എത്താറുണ്ട്. അതേ സമയം അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പിന്നണി ഗായികയായി തിളങ്ങുകയാണ് പ്രാർത്ഥന.

മലയാള സിനിമയിലും ബോളിവുഡിലും പ്രാർത്ഥന ഗായിക എന്ന നിലയിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു. ബിജോയ് നമ്പാ്യാർ സംവിധാനം ചെയ്ത തായ്ഷിനു വേണ്ടി രേ ബാവ്രെ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

ഇപ്പോഴിതാ, തന്റെ പുതിയ ആൽബവുമായി എത്തുകയാണ് പ്രാർത്ഥന. മകളുടെ ഈ പുതിയ ആൽബത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് അച്ഛനും അമ്മയും. മില്ല്യൻ മൈൽസ് എന്ന പ്രാർത്ഥയുടെ ആൽബത്തിന്റെ ലിങ്ക് തന്റെ ഫേസ്ബുക്കിൽ ഷെയർചെയ്താണ് ഇന്ദ്രജിത്ത് എത്തിയത്.

ഇതിനോടകം തന്നെ ആരാധകർ ഈ ആൽബം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേർന്ന് എത്തുന്നത്. പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പാട്ടും ഡാൻസും ഡബ്സ്മാഷും ഒക്കെയായി താരപുത്രി അവിടേയും തിളങ്ങുകയാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്.

Also Read
ജാഡയിട്ട് നിന്നാൽ മാത്രമെ സിനിമയിൽ ഒരു വിലകിട്ടുകയുള്ളു, സിംപിളായാൽ ആരും മൈൻഡ് ചെയ്യില്ല: അപർണ ബാലമുരളി

മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.

Advertisement