വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ താരസുന്ദരിയാണ് നടി പൂജ ഹെഗ്ഡെ. ഇപ്പോൾ തന്നിന്ത്യയിൽ ഏറ്റവും താരമൂല്യം കൂടിയ നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന നടി കൂടിയാണ് പൂജ ഹെഗ്ഡെ. തമിഴ് ചിത്രം മുഖംമൂടിയിലൂടെ അരങ്ങേറിയ പൂജ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പിന്നീട് കൂടുതൽ സജീവമായത്.
തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചിത്രം അല വൈകുന്ദപുരം ലോ (അങ്ങ് വൈരുണ്ടപുരത്ത്) യുടെ വിജയമാണ് നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങിയിരുന്നു താരം. അതേസമയം നിലവിൽ കൈനിറയെ ചിത്രങ്ങളുമായാണ് പൂജ ഹെഗ്ഡെ മുന്നേറുന്നത്.
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ പുതിയ സിനിമയിലും പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ഭായ്ജാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൽമാൻ ഖാനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് പൂജ ഹെഗ്ഡെ ഇപ്പോൾ. അതേ സമയം സൽമാനെ കുറിച്ച് അടുത്തിടെ നടി പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സൽമാന്റെ സ്വഭാവം കണ്ട് ആരാധന തോന്നിയതിനെ കുറിച്ച് പൂജ മനസുതുറന്നത്. സൽമാൻ ഖാൻ വളരെ ജെനുവിനായിട്ടുളള ആളാണെന്നാണ് പൂജ ഹെഗ്ഡെ പറയുന്നത്. ഹൃദയത്തിൽ നിന്നും സംസാരിക്കുന്നത് പോലെയല്ലാതെ അദ്ദേഹം ഒരിക്കലും പെരുമാറില്ല.
ഈ സ്വഭാവം കൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയത്. അദ്ദേഹം നിങ്ങളെ ഇഷ്ടപ്പെടുന്നു എങ്കിൽ, വളരെ സ്നേഹത്തോടെ അദ്ദേഹം നിങ്ങളോട് പെരുമാറും. അങ്ങനെ ചെയ്യുന്നി എങ്കിൽ നിങ്ങൾക്കത് മനസിലാകും. തനിക്ക് സൽമാന്റെ ഈ ഗുണം ഇഷ്ടമാണെന്ന് നടി പറഞ്ഞു. ഒപ്പം എന്തും തുറന്നു സംസാരിക്കുന്ന സ്വഭാവവും നടന്റെ സത്യസന്ധതയെയും പൂജ ഹെഗ്ഡെ പ്രശംസിച്ചു.
അദ്ദേഹത്തിൽ നിന്ന് തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനാകുമെന്ന് എന്നാണ് നടി കരുതുന്നത്. മോഹൻജദാരോ ആണ് പൂജ ഹെഗ്ഡെ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം. ഹൃത്വിക്ക് റോഷന്റെ നായികയായിട്ടാണ് നടി ഹിന്ദി സിനിമാലോകത്ത് എത്തിയത്. 2016ലാണ് ബിഗ് ബഡ്ജറ്റ് ചിത്രം പുറത്തിറങ്ങിയത്.
തുടർന്ന് അക്ഷയ് കുമാറിന്റെ ഹൗസ്ഫുൾ 4ലും നായികയായി പൂജ എത്തി. ഭായ്ജാൻ, സർക്കസ് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിൽ വീണ്ടും സജീവമാവുകയാണ് പൂജ ഹെഗ്ഡെ.തമിഴകത്തിന്റെ ദളപതി വിജയ്ക്കൊപ്പമുളള ബീസ്റ്റിനായും വലിയ ആകാംക്ഷകളോടെയാണ് നടിയുടെ ആരാധകർ കാത്തിരിക്കുന്നത്. ബീസ്റ്റിന്റെ ഷൂട്ടിംഗ് ജോർജ്ജിയയിൽ ആരംഭിച്ചതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോവിഡ് സാഹചര്യത്തിൽ വീണ്ടും നിർത്തിവെച്ചിരിക്കുകയാണ് സിനിമ. വമ്പൻ താരനിര അണിനിരക്കുന്ന സിനിമ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാണ്ഡ താരം പ്രഭാസിന്റെ നായികയായുളള രാധേ ശ്യാമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.
കൂടാതെ അഖിൽ അക്കിനേനി നായകനാവുന്ന മോസ്റ്റ് എലിജിബിൾ ബാച്ചിലർ, ചിരഞ്ജവിയുടെ ആചാര്യ, രൺവീർ സിങിന്റെ സർക്കസ്, ദളപതി വിജയുടെ ബീസ്റ്റ് തുടങ്ങിയവയും പൂജയുടെ പുതിയ സിനിമകളാണ്.