ചലച്ചിത്ര അഭിനയരംഗത്തേക്ക് ഒന്നാനാം കുന്നിൽ ഒരാടി കുന്നിൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് മലയാള സിനിമായിലെ നായികയായി മാറിയ നടിയാണ് വിന്ദുജ മേനോൻ. ടികെ രാജിവ് കുമാർ മലയാളത്തിന്റെ താരരാജാവ് നടനവിസ്മയം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയി ലൂടെയാണ് വിന്ദൂജ മേനോൻ ആരാധകർക്ക് പ്രിയങ്കരിയായി മാറുന്നത്.
പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ. കലോത്സവ വേദി കളിലെ താരമായിരുന്നു വിന്ദൂജ മേനോൻ.1997ൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിന് ശേഷം ഇട വേളയെടുത്ത വിന്ദുജ പിന്നീട് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. പവിത്രത്തിലെ മോഹൻലാലിന്റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷിയും ഇപ്പോഴും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നു.
അതേ സമയം ടെലിവിഷനിൽ സജീവമായിരുന്നു താരം. പല ചാനലുകളിലായി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും വിധി കർത്താവായും താരം എത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും വിന്ദുജയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.
ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക യാകാനുളള അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പറയുകയാണ് വിന്ദുജ മേനോൻ. മമ്മൂക്കയുടെ ഒരു സിംപ്ലിസിറ്റി ഞാൻ മനസിലാക്കിയത് അദ്ദേഹത്തിനെ ഒരു ആവശ്യത്തിനായി ഫോൺ ചെയ്തപ്പോഴാണ്.
എന്ത് നമ്മൾ മെസേജ് അയച്ചാലും അതിന് കറക്ടായിട്ട് മറുപടി തരും, ഫീഡ് ബാക്ക് നൽകും. ആ ഒരു ബന്ധം ഞാൻ സിനിമയിൽ അഭിനയിച്ച സമയത്ത് ഉണ്ടായിരുന്നില്ല. മമ്മൂക്ക ഒരിക്കൽ ചോദിച്ചിരുന്നു നിനക്ക് എന്റെ ഹീറോയി നായി അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. അന്ന് ഞാൻ ചോദിച്ചു മമ്മൂക്ക എന്നെ കളിയാക്കു വാണോ എന്നെന്നും വിന്ദുജ പറയുന്നു. പിന്നെ മമ്മൂക്കയുടെ നായികയായിട്ട് ഞാനോ’ എന്ന് എടുത്തടിച്ച പോലെ ഞാൻ പറഞ്ഞു. എനിക്ക് അന്നത്തെ മമ്മൂക്കയുടെ സ്വഭാവം ഒന്നും അറിയില്ല.
അന്ന് മമ്മൂക്ക എന്നെ കളിയാക്കിയതാണ് എന്ന് വിചാരിച്ചാണ് അങ്ങനെ പറഞ്ഞത്. എന്നാൽ ശരിക്കും അങ്ങനെ യൊരു ക്യാരക്ടർ ഉണ്ടായിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ കാവേരി ചെയ്ത റോളിന് വേണ്ടിയാണ് മമ്മൂക്ക ചോദിച്ചത്. എന്നാൽ അത് എനിക്ക് നഷ്ടമായി. ആയിരം നാവുളള അനന്തൻ എന്ന ചിത്രത്തിൽ ഞാൻ മമ്മൂക്കയുടെ സിസ്റ്ററായിട്ടാണ് ചെയ്യുന്നതെന്നും നടി പറയുന്നു.
അതേ സമയം പവിത്രത്തിന് ശേഷവും താൻ ലാലേട്ടനെ ചേട്ടച്ഛൻ എന്ന് തന്നെയാണ് നടി വിളിക്കുന്നതെന്നാണ് നടി പറയുന്നത്. സ്വന്തം കുടുംബാംഗത്തെ പോലെ അദ്ദേഹത്തെ ഇന്നും വിന്ദുജ കാണുന്നു. പവിത്രത്തിന് മുൻപ് ചേട്ടച്ഛനുമായി നല്ല സൗഹൃദമുണ്ടായിരുന്നു എന്ന് നടി പറയുന്നു. കമലദളത്തിൽ മോനിഷയുടെ ക്യാരക്ടറ് ചെയ്യേ ണ്ടത് ഞാനായിരുന്നു.
ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. പവിത്രത്തിന്റെ ലൊക്കേഷനിൽ ആദ്യംപോവുമ്പോൾ കമലദളം റോൾ ചെയ്യാത്തതിന് ചേട്ടച്ഛൻ എന്തെങ്കിലും പറയുമോ എന്ന ടെൻഷനുണ്ടായിരുന്നു. എന്നാൽ ചേട്ടച്ഛൻ അതിനെ കുറിച്ച് പിന്നെ സംസാരിച്ചിട്ടില്ല എന്നോടെന്ന് നടി പറയുന്നു. പവിത്രം സിനിമയുടെ സമയം മുതലാണ് ചേട്ടച്ഛാ എന്ന് വിളിക്കാൻ തുടങ്ങിയത്.
ഞാൻ ഒരിക്കലും ലാലേട്ടാ എന്നോ ലാൽ സാർ എന്നോ വിളിക്കാറില്ല. മമ്മൂക്ക എന്ന് പറയുമ്പോൾ എല്ലാവർക്കും പേടിയുളള ഒരു വ്യക്തിയാണ്. അദ്ദേഹത്തിനോടുളള ബഹുമാനം കൊണ്ടും എല്ലാം കൊണ്ടുമാണതെന്നും വിന്ദൂജ പറയുന്നു.