മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി മാലിക് എന്ന ചിത്രം ഒടിടി റിലീസായി എത്തി മികച്ച അഭിപ്രായം നേടിയെടുത്ത് മുന്നേറുകയാണ് ഇപ്പോൾ. ഫഹദ് ഫാസിലിന്റെയും വിനയ് ഫോർട്ടിന്റെയും നിമിഷാ സജയന്റെയും തകർപ്പൻ പ്രകടനം കൊണ്ട് ശ്രദ്ധോയമായി ചിത്രത്തിൽ സൂപ്പർ പ്രകടനം നടത്തിയ മറ്റൊരു താരം കൂടിയുണ്ട്.
ചിത്രത്തിലെ പീറ്റർ എസ്തപ്പാൻ എന്ന കഥാപാത്രത്തെ മികച്ചതാക്കിയ നടനെ കുറിച്ചാണ് ഇപ്പോൾ സിനിമാ ആരാധകർക്ക് ഇടയിൽ ചർച്ച നടക്കുന്നത്. ഇതിനു മുമ്പും നിരവധി സിനിമകളിൽ മികച്ച പല കഥാപാത്രങ്ങളേയും അവതരിപ്പിച്ച താരം കൂടിയാണ് ഇത്. എന്നാൽ മലയാളികളിൽ കൂടുതൽ പേർക്കും അദ്ദേഹത്തിന്റെ ദിനേശ് പ്രഭാകർ എന്ന പേരുപോലും അറിയില്ല എന്നതാണ് വാസ്തവം.
പഠിക്കുന്ന സമയത്ത് ജോലിയുടെ ആവശ്യത്തിനായി മുംബൈയിൽ പോയ ദിനേശ് പ്രഭാകറന് അവിടെ വെച്ചാണ് അഭിനയ മോഹം തലയ്ക്ക് പിടിക്കുന്നത്. ആ സമയത്ത് ചെറിയ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചു, കൂടാതെ വളരെ കഴിവുള്ള ഒരു മിമിക്രി താരം കൂടിയാണ് അദ്ദേഹം. അങ്ങനെ ഒരു ദിവസം ദിനേശിന്റെ ഒരു നാടകം ലാൽജോസിന്റെ ഒരു സുഹൃത്ത് കാണാൻ ഇടയായി.
അങ്ങനെയാണ് ദിനേശ് പ്രഭാകർ എന്ന നടനെ ലാൽജോസ് തന്റൈ ദിലീപ് ചിത്രമായ മീശമാധവനിൽ മാധവന്റെ സുഹൃത്തുക്കളിൽ ഒരാളായി തിരഞ്ഞെടുക്കുന്നത്. മീശ മധവനിൽ പിള്ളേച്ചനെ കണി കാണിക്കുന്നതിൽ ഒരാൾ ദിനേശ് ആയിരുന്നു. ശേഷം ലാൽജോസിന്റെ തന്നെ രസികൻ, പട്ടാളം എന്ന സിനിമകളിലും ദിനേശ് പ്രഭാകരൻ മികച്ച വേഷങ്ങൾ ചെയ്തു.
അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു ഡബ്ബിങ് ആര്ടിസ്റ്റ്, പരസ്യചിത്ര നിർമ്മാതാവ്, കാസ്റ്റിംഗ് ഡയക്ടർ എന്ന നിലകളിൽ വളരെ കഴിവ് തെളിയിച്ചിരുന്നു. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ തിളങ്ങി നിന്ന തരാം ബോളിവുഡ് സിനിമകളിലും സജീവമായിരുന്നു. കൂടാതെ ഫാമിലിമാൻ എന്ന വെബ് സീരിസിലും ദിനേശ് പ്രഭാകരൻ വേഷമിട്ടു.
ഹിന്ദിയിലും മറാത്തിയിലുമൊക്കെയുള്ള പരസ്യ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏത്തുമായിരുന്നു, ആ പരസ്യ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ദിനേശിലൂടെ മലയാളം സംസാരിക്കാൻ തുടങ്ങി. ഇതിനോടകം രണ്ടായിരിത്തലധികം പരസ്യ ചിത്രങ്ങൾക്കാണ് ദിനേശ് ശബ്ദം നൽകിയത്.
മലയാളത്തിലും ബോളിവുഡിലും അല്ലാതെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച ആളാണ് ദിനേശ്. ഹോമിലി മീൽസ് എന്ന ചിത്രത്തിൽ ലാലൻ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ മമ്മൂട്ടിയെ വെള്ളം കുടിപ്പിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ, ലുക്ക ചുപ്പിയിലെ കഥാപാത്രം, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ദിനേശ് കാസ്റ്റിങ് ഡയറക്ടറുമായിരുന്നു.
മലയാളത്തിന്റെ താരരാജാവ് ദൃശ്യം 2 ലും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. ദൃശ്യം രണ്ടിൽ വളരെ നിർണ്ണായകമായ ഒരു വേഷമായിരുന്നു ദിനേശ് പ്രഭാകർ ചെയ്തത്.