ടെലിവിഷൻ സീരിയർ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് മുന്നേറുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. റേറ്റിങ്ങിലും ഏറെ മുമ്പിലുള്ള ഈ പരമ്പരയ്ക്ക് നിരവധി ആരാധകരും ഉണ്ട്.
കുടുംബവിളക്കിലെ കഥാപാത്രങ്ങളും അതവതരിപ്പിക്കുന്ന താരങ്ങളുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.
സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.
ചതിയന്നായ ഭർത്താവിന്റെ വേഷമാണ് സിദ്ധാർത്ഥിന്. സിദ്ധാർഥായി സീരിയലിൽ എത്തുന്നത് കെകെ മേനോൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ മേനോനാണ്.
സിനിമകളിലടക്കം വേഷം ചെയ്തിട്ടുള്ള കെകെ എന്ന പേരിലറിയപ്പെടുന്ന കെകെ മേനോന്റെ വിശേഷങ്ങളിങ്ങനെ:
ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ തുടക്കം. ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു ആദ്യ ചിത്രം പിന്നീട് ഗൗതം മേനോനൊപ്പവും ബാലയ്ക്കൊപ്പവുമെല്ലാം പ്രവർത്തിക്കാനുളള ഭാഗ്യവും താരത്തിനുണ്ടായി.
കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും ഡോക്ടർ റാം എന്ന സീരിയലാണ് മലയാളത്തിൽ താരത്തിന് ബ്രേക്ക് നൽകിയത്. ഡോക്ടർ റാം ശ്രദ്ധിക്കപ്പെട്ടതോടെ പാർവതിക്കൊപ്പം ഉയരെയിലും മികച്ചൊരു വേഷം സിദ്ധാർഥിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് കുടുംബവിളക്കിലെ സിദ്ധാർഥാകാനുള്ള ഓഫറും കെകെയെ തേടിയെത്തിയത്.
താനൊരു കോർപറേറ്റ് ജോലിക്കാരൻ ആയിരുന്നു. സത്യം പറഞ്ഞാൽ അഭിനയം എന്നൊരു പ്ലാൻ പോലുമില്ലായിരുന്നു. ജോലി തിരക്കിൽ സിനിമ പോലും കാണാറില്ലായിരുന്നു. ആ ഞാനാണ് അഞ്ച് വർഷമായി ഒരു നടനായി ജീവിക്കുന്നത്. ജോലി ഉപേക്ഷിച്ച് ഊട്ടിയിൽ താമസമാക്കിയ സമയത്താണ് ഞാനാദ്യമായി താടി വെക്കുന്നത്.
ജോലിയുടെ ഭാഗമായി എപ്പോഴും ക്ലീൻ ഷേവ് മാത്രം ചെയ്ത മുഖത്തിന് തന്നെ അത്ഭുതമായിരുന്നു ഈ താടി. റിയൽ ലൈഫിലെ ഭർത്താവിന് എത്ര മാർക്ക് കൊടുക്കുമെന്നത് ഭാര്യയോട് തന്നെ ചോദിക്കുന്നതാണ് നല്ലത്. ഡിസ്റ്റിങ്ഷൻ ലഭിക്കുമെന്നാണ് എന്റെ ഉറപ്പ്. കാരണം റിയൽ ലൈഫിൽ ഞാനേറ്റവും പ്രധാന്യം നൽകുന്നത് കുടുംബത്തിനാണ്. ഭാര്യയും മക്കളുമാണ് എന്റെ എനർജി. രണ്ട് ആൺമക്കളാണ് ഞങ്ങൾക്ക്. അക്ഷറും ഹൃദയിയും എന്ന് കെകെ മേനോൻ വ്യക്തമാക്കുന്നു.