മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ദിലീഷ് പോത്തൻ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണ ബാലമുരളി ആയിരുന്നു.
മികച്ച അഭിപ്രായം ആയിരുന്നു ഈ ചിതരത്തിലെ അഭിനയിത്തിന് നടിക്ക് ലഭിച്ചത്. മികച്ച ഒരു ഗായികയും കൂടിയാണ് താൻ എന്ന് പലപ്പോഴും അപർണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ ഇതാ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപർണ ബാലമുരളി.
ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗൺ ടു എർത്തായി പെരുമാറുന്നവർക്ക് പറയുന്ന ഒരു വാക്കിന് വിലയുണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്നമാണെന്നും അപർണ ബാലമുരളി പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
സിനിമയിൽ നമ്മൾ ഭയങ്കര കൂളായാൽ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീൽ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേൽ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്പോൾ ആ കാണാൻ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്.
സിംപിളായി നിന്നാൽ ഇവൻ പറയുന്നത് അല്ലെങ്കിൽ ഇവൾ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല.
ഒരു നടനായാൽ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാൽ നമ്മൾ പറയുന്ന ഡിസിഷൻ ഒന്നും ആരും മൈൻഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്റ്റൈലും ഉണ്ടെങ്കിൽ അവരുടെ വോയിസിനു ഭയങ്കര പവർ ആയിരിക്കുമെന്നും അപർണ പറയുന്നു.