നിങ്ങൾ ഒരു പുരുഷനിൽ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? കണ്ണുകൊണ്ട് മറുപടി നൽകി ദീപിക പദുകോൺ, ഏറ്റെടുത്ത് ആരാധകർ

8415

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുക്കോൺ. ആദ്യ കാലത്ത് ചില കന്നഡ സിനിമകളിൽ വേഷമിട്ടിട്ടുള്ള താരം ബോളവുഡിന്റെ കിംഗ് ഖാൻ ഷാരുഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്ക് അരങ്ങേറിയത്.

മികച്ച മോഡൽ കൂടിയായ ദീപിക പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇന്ത്യൻ സിനമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ദീപിക. കേരളത്തിലും നിറയെ ആരാധകരുള്ള താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

Advertisements

സൂപ്പർ നായകൻ പ്രഭാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ആണ് ദീപിക തെന്നിന്ത്യയിലേക്ക് തിരിച്ചു വരുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷയിലും ഈ സിനിമ ഒരുങ്ങുന്നുണ്ട്. അമിതാബച്ചൻ ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read
ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നത്, ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ

അതേ സമയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ദീപിക പദുക്കോൺ ശ്രദ്ധ നേടുന്നത് മറ്റൊരു സംഭവത്തിലാണ്. നേരത്തെ ഒരഭിമുഖത്തിൽ താരം വെളിപ്പെടുത്തിയ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡ് സിനിമയിലെ സെലിബ്രിറ്റികൾ എല്ലാം പങ്കെടുക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ.

ബോളിവുഡ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ കരൺ ജോഹർ ആണ് ഈ പരിപാടിയുടെ അവതാരകയായി എത്തുന്നത്. ഒരിക്കൽ ദീപിക പദുകോൺ ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. വളരെ രസകരമായ ചോദ്യമായിരുന്നു താരത്തിനോട് കരൺ ജോഹർ ചോദിച്ചത്.

ഒരു പുരുഷനെ കണ്ടാൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? ഇതായിരുന്നു കരൺ ജോഹർ ചോദിച്ച ചോദ്യം. ആദ്യം അവതാരകനെ ഒന്നു തുറിച്ചു നോക്കുകയായിരുന്നു താരം ചെയ്തത്. പിന്നീട് അയാളുടെ കാൽപാദം മുതൽ തലമുടി വരെ താരം ശ്രദ്ധയോടെ നോക്കി. വളരെ പതുക്കെ ആയിരുന്നു അവതാരകനെ ദീപിക പദുകോൺ മൊത്തത്തിൽ സ്‌കാൻ ചെയ്തു എടുത്തത്.

Also Read
ബ്ലെസ്ലിയുടെ പ്രവൃത്തികൾ മുറിവേൽപ്പിച്ചു; ബിഗ് ബോസിൽ പിആർ വർക്കുകളുടെ സഹായത്തോടെ ബ്ലെസി നൂറ് ദിവസം തികച്ചത് വിഷമം, അവന്റെ മുഖം മൂടി അഴിഞ്ഞ് വീണെന്നും പൊട്ടിക്കരഞ്ഞ് ലക്ഷ്മി പ്രിയ

ഓരോ ഭാഗത്ത് എത്തുമ്പോഴും താരത്തിന്റെ എക്‌സ്പ്രഷൻ മാറുന്നുണ്ടായിരുന്നു. താൻ അസ്വസ്ഥനാണ് എന്ന തരത്തിൽ അവതാരകൻ തിരിച്ചും ചില എക്‌സ്പ്രഷൻ ഇട്ടു. ഈ ചോദ്യത്തിന് ഉത്തരം കൃത്യമായി ഉത്തരം പറഞ്ഞില്ല എങ്കിലും താരത്തിന്റെ നോട്ടത്തിൽ തന്നെ എല്ലാം ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്.

Advertisement