ഉർവ്വശിയും മഞ്ജു വാര്യരുമൊക്കെ ചെയ്ത പോലുള്ള കഥാപാത്രങ്ങൾ ചെയ്യണം, വിജയ് സേതുപതിക്ക് ഒപ്പം അഭിനയിക്കണം: തുറന്നു പറഞ്ഞ് ദിവ്യ പ്രഭ

218

ഒരുപിടി മികച്ച വേഷങ്ങളിലൂടെ വളരെ വേഗത്തിൽ തന്നെ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് നടി ദിവ്യ പ്രഭ. അടുത്തിടെ ഒടിടി റിലീസ് ആയി എത്തിയ സൂപ്പർഹിറ്റ് ചിത്രം മാലിക്കിലെ ദിവ്യ പ്രഭയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
അത്തരം ഊളകളോട് തന്നെയാണ് ഈ പറയുന്നത്, എന്റെ ശരീരം നോക്കാൻ എനിക്ക് അറിയാം, പ്രതികരിച്ച് നടി റോഷ്ന ആൻ റോയ്

Advertisements

ഫഹദ് ഫാസിൽ നായകനായി എത്തിയ മാലിക്കിൽ ഒരു മുഴുനീള കഥാപാത്രത്തെ ആയിരുന്നു ദിവ്യ പ്രഭ അവതരിപ്പിച്ചത്. സീരിയൽ രംഗത്തും തിളങ്ങിയിട്ടുള്ള ദിവ്യ പ്രഭ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കിയ ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

പിന്നീട് ഇതിഹാസ, വേട്ട, ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. തമാശ യിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാലിക് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ രസകരമായ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
എന്റെ നായികയായി അഭിനയിക്കാൻ വിളിച്ചിട്ട് ആ കുട്ടി വന്നില്ല, അതവരുടെ വ്യക്തിപരമായ കാര്യമാണ്; നടി ലിജോ മോളെക്കുറിച്ച് ധർമ്മജൻ ബോൾഗാട്ടി

മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 3യെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദിവ്യ പ്രഭ മറുപടി നൽകിയത്. ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം കിട്ടിയാൽ പോകുമോ എന്ന ചോദ്യത്തിന് ദിവ്യ പ്രഭ നൽകി ഉത്തരം ഇങ്ങനെ.

ഒരുപാട് ആരാധകരുള്ള പരിപാടിയാണ് ബിഗ് ബോസ്. എന്നാൽ എല്ലാവരും ബിഗ് ബോസ് മത്സരാർത്ഥി ആകാൻ തയ്യാറാകണമെന്നില്ല. ജനങ്ങൾക്ക് മുന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളുടെ സാന്നിധ്യത്തിൽ നൂറ് ദിവസം ജീവിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുളള കാര്യമാണ്.

അതുകൊണ്ട് ഞാൻ പോകില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. എന്തുകൊണ്ടെന്ന ചോദ്യത്തിനും ദിവ്യയ്ക്ക് മറുപടിയുണ്ട്. എനിക്ക് അത് വലിയ എക്സൈറ്റ്മെന്റൊന്നും ഉണ്ടാക്കില്ല. ഞാൻ അവിടെ കംഫർട്ട് ആയിരിക്കില്ലെന്നും താരം പറയുന്നു. പിന്നാലെ തന്റെ അഭിനയ മോഹങ്ങളെക്കുറിച്ചും താരം മനസ് തുറന്നു.

Also Read
സാമന്തയെ ആദ്യമായി ചുംബിച്ചത് എപ്പോഴായിരുന്നു, വർഷങ്ങൾക്ക് മുമ്പുള്ള ആ രഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ

പഴയ സിനിമകളിൽ ഉർവ്വശിയും മഞ്ജു വാര്യരുമൊക്കെ ചെയ്ത കഥാപാത്രങ്ങൾ ഇപ്പോഴും മനസിൽ ഉണ്ടെന്നും അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്. തന്റെ അഭിനയ സാധ്യതയുള്ള, ആഴമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ദിവ്യ പറയുന്നത്. നടൻ വിജയ് സേതുപതിക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹവും ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

Advertisement