ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലാകമാനം മികച്ച വേഷങ്ങൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും താരം ഇപ്പോഴും സജീവമാണ്.
നല്ലൊരു ഡാൻസർ കൂടിയായ ഷംന കാസിം അഭിനയത്തിന് ഒപ്പം നൃത്തത്തിലും ശ്രദ്ധകൊടുക്കുന്നുണ്ട്. മലയാളത്തിന്റെ ഹിറ്റ് ഡയറക്ടർ കമൽ സംവിധാനം ചെയ്ത മഞ്ഞ് പോലൊയൊരു പെൺകുട്ടി എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്.
സോഷ്യൽ മീഡിയയിലും സജീവമായ താരം അഭിപ്രായങ്ങൾ തുറന്ന് പറയുന്ന കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്ന ഒരാളുകൂടിയാണ്. അടുത്തകാലത്ത് ഷംന കാസ്സിം വാർത്തകളിൽ നിറഞ്ഞിരിന്നു.
വിവാഹ ആലോചന എന്ന പേരിൽ ഒരു സംഘം തട്ടിപ്പുമായി തന്നെ സമീപിച്ചെന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് കാണിച്ചു ഷംന കൊടുത്ത പരാതിയിൽ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഷംനയുടെ പരാതിക്ക് പിന്നാലെ നിരവധി പേര് ഇ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അവരെ പറ്റിതുറന്ന് പറയുകയാണ് താരം. നേരിട്ട് വിവാഹ ആലോചനയുമായാണ് അവർ എത്തിയതെന്നും എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവരുടെ സ്വഭാവം മാറിയെന്നും താരം പറയുന്നു. വീട്ടുകാരുടെ നല്ല പിന്തുണ ഉള്ളത് കൊണ്ടാണ് കേസ് കൊടുത്തതെന്നും നല്ല രീതിയിൽ പോലീസ് സഹായിച്ചെന്നും താരം പറയുന്നു.
താൻ കേസ് കൊടുത്തത് കൊണ്ട് ആ സംഘത്തിന്റെ വലയിലാക്കാതെ ഒരുപാട് പെണ്ണ് കുട്ടികൾ രക്ഷപെട്ടെന്നും താരം പറയുന്നു. അമ്മ സംഘടനയിൽ നിന്നും നല്ല പിന്തുണ ലഭിച്ചന്നും താരം പറയുന്നു. തനിക്ക് വിവാഹ ആലോചന ഒന്നര വർഷമായി നടക്കുന്നുണ്ടെന്നും നല്ലത് വരട്ടെയെന്ന് വിചാരിച്ച് കാത്തിരിക്കുവായിരുന്നുവെന്നും ഷംന കാസ്സിം പറയുന്നു.
ഇപ്പോൾ വിവാഹമെന്ന് കേട്ടാൽ കാലിന്റെ പെരുവിരൽ മുതൽ ശരീരമാസകലം ഒരു തരിപ്പാണ് താരം പറയുന്നു. അടുത്തകാലത്ത് ഒന്നും ആണുങ്ങളെ വിശ്വസിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലന്നും ഷംന പറയുന്നു. പലരും ഡിപ്രേസ്സഷനെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോളാണ് താൻ അനുഭവിച്ചതെന്നും എന്നാൽ കല്യാണം കഴിക്കാതെ ഇരിക്കില്ലന്നും അതിന് വേണ്ടി അല്പം സമയം തരാൻ വീട്ടുകാരോട് ആവിശ്യപെട്ടിട്ടുണ്ടെന്നും ഷംന കാസിം പറയുന്നു.