മലയാളത്തിന്റെ താരരാജാവും തന്റെ പിതാവുമായ മോഹൻലാലിന്റെ പാത പിന്തുടർന്നാണ് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയത്. താര പുത്രൻ സിനിമാ പ്രേവേശനത്തെ ആരാധകർ നിറ കയ്യടികളോടെയാണ് സ്വീകരിച്ചത്.
വർഷങ്ങൾക്കുമുൻപ് ബാലതാരമായി എത്തി മികച്ച പ്രകടനം പ്രണവ് നടത്തിയിരുന്നെങ്കിലും ജീത്തു ജോസഫിന്റെ ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്കിപ്പുറം പ്രണവിനെ പ്രേക്ഷകർ കാണുന്നത്. സീപ്പർ ഹിറ്റായ ആദിക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലും പ്രണവ് അഭിനയിച്ചു.
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ് ഹൃദയത്തിൽ പ്രണവിന്റെ നായികയാകുന്നത്. ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മനോഹരമായ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചിത്രമാണ് ഹൃദയം എന്നാണ് ഇപ്പോൾ ചിത്രത്തെ കുറിച്ച പുറത്തുവരുന്ന വിവരം. പന്ത്രണ്ടിൽ അധികം ഗാനങ്ങൾ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയത്.
നടനും സംവിധായകനുമായ പൃഥിരാജും ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പഠിച്ച അതേ കോളേജിൽ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്.
മായാനദി താരം ദർശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന കഥാപാത്രം. അജു വർഗീസ്, വിജയ രാഘവൻ, ബൈജു, അരുൺ കുര്യൻ എന്നിവർക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രണവ് വിനീത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.