മിമിക്രി രംഗത്തുനിന്നുമെത്തി പിന്നീട് അവതാരകനും നടനും സംവിധായകനുമായ മലയാളത്തിന്റെ പ്രിയതാരമാണ് രമേഷ് പിഷാരടി. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും ജയറാമിനേയും നായകൻമാരാക്കി പിഷാരടി രണ്ടു സൂപ്പർഹിറ്റുകൾ സംവിധാനം ചെയ്തു കഴിഞ്ഞു.
മലയാത്തിന്റെ മറ്റൊരു താരവും എംഎൽഎയുമായ മുകേഷും രമേഷ് പിഷാരടിയും ആര്യയും പ്രസീദയും ഒക്കെകൂടി ചേർന്ന് മലയാളികളെ ഏറെ ചിരിപ്പിക്കുന്ന ഒരു ചാനാൽ പരിപാടിയായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്.
ആര്യയും ഭാര്യയും ഭർത്താവുമായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഇവർ ഒന്നിച്ചുള്ള രംഗങ്ങളും കോമഡയുമൊക്കെ പരിപാടിയുടെ നട്ടെല്ലാണ് എന്നു തന്നെ പറയാം. മാത്രമല്ല ഇപ്പോഴും ചിലരെങ്കിലും ആര്യ പിഷാരടിയുടെ ഭാര്യയാണ് എന്നു ചിന്തിക്കുന്നവരുമാണ്.
മുമ്പൊരിക്കൽ തന്റെ ഭാര്യയുമൊത്തു തിയേറ്ററിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം പിഷാരടി പരിപാടിക്കിടെ പങ്കുവയ്ക്കുകയുണ്ടായി. ഭാര്യയുമൊത്തു തിയേറ്റിൽ പോയപ്പോൾ ഒരു അധ്യാപിക വന്നു പിഷാരടിയോടു ചോദിച്ചു ഇതു ഭാര്യയാണോ എന്ന്.
അതേ എന്ന് ഉത്തരം പറഞ്ഞതിനു പിന്നാലെ അധ്യാപിക പറഞ്ഞു ഞങ്ങൾക്കൊക്കെ ഇഷ്ടം ആര്യയേയാണ് എന്ന്. അതു കേട്ട ഭാര്യയുടെ കലി സിനിമ തീർന്നപ്പോൾ പോലും കഴിഞ്ഞിരുന്നില്ല എന്നു തമാശ രൂപേണ പിഷാരടി പറയുന്നു.
2007ൽ നസ്രാണി എന്ന സിനിമയിലൂടെയാണ് പിഷാരടി സിനിമാലോകത്തേക്കെത്തിയത്. ശേഷം ഇതുവരെ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകനാക്കി ‘പഞ്ചവർണ തത്ത’, മമ്മൂട്ടിയെ നായകനാക്കിയൊരുക്കി ‘ഗാനഗന്ധർവ്വൻ’ എന്നീ സിനിമകൾ സംവിധാനം ചെയ്തു.
അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഭാര്യ സൗമ്യയേയും പിഷാരടി ട്രോളിയത് ഏറെ ചർച്ചയായിരുന്നു. തന്റെ കല്യാണ റിസ്പഷൻ സമയത്ത് ഭാര്യയ്ക്ക് പല സിനിമക്കാരെയും പരിചപ്പെടുത്തി കൊടുത്തപ്പോൾ താൻ ശരിക്കും പെട്ട അവസ്ഥയിലായെന്നാണ് പിഷു പറഞ്ഞിരുന്നത്.
റിസപ്ഷനെത്തിയ മലയാള സിനിമാ രംഗത്തെ പലരെയും സൗമ്യയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് പിഷു പറഞ്ഞിരുന്നത്. 3 കുട്ടികളാണ് രമേഷ് പിഷാരടിക്കും സൗമ്യയ്ക്കും ഉള്ളത്.